129 യാത്രക്കാരുമായി കാബൂളിൽ നിന്നും എയർ ഇന്ത്യ വിമാനം പുറപ്പെട്ടു

അഫ്ഗാൻ ആഭ്യന്തര യുദ്ധത്തിന്‍റെ പശ്ചാത്തലത്തിൽ കാബൂളിൽ നിന്നുള്ള ഇന്ത്യൻ വിമാനം പുറപ്പെട്ടു. 129 യാത്രക്കാരുമായാണ് ഡൽഹിയിലേക്ക് എയർ ഇന്ത്യ വിമാനം പുറപ്പെട്ടതെന്ന് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു. കൂടുതൽ പേരെ നാട്ടിലെത്തിക്കാനാണ് ശ്രമം.

ഇന്ന് ഉച്ചയോടെ തന്നെ ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് എയർ ഇന്ത്യയുടെ AI-243 വിമാനം അഫ്ഗാനിസ്ഥാനിലേക്ക് പുറപ്പെട്ടിരുന്നു. അടിയന്തര സാഹചര്യമുണ്ടായാൽ അഫ്​ഗാനിസ്​താനിൽ നിന്ന്​ തങ്ങളുടെ ഉദ്യോഗസ്​ഥരെയും പൗരൻമാരെയും ഒഴിപ്പിക്കാനുള്ള പദ്ധതികൾ തയാറാക്കിയിട്ടുണ്ടെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.

സാഹചര്യം നിരീക്ഷിച്ച ശേഷം മറ്റൊരു വിമാനം കൂടി ഏര്‍പ്പെടുത്തുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. താലിബാന്‍ ഭരണം പിടിച്ചെടുത്തതിന് പിന്നാലെ അഫ്ഗാനിസ്ഥാനില്‍ നിന്ന് എല്ലാ ഇന്ത്യക്കാരെയും കേന്ദ്ര സര്‍ക്കാര്‍ തിരികെ വിളിച്ചിരുന്നു.

അതേസമയം, ആഭ്യന്തര യുദ്ധത്തിന്റെ അടിസ്ഥാനത്തിൽ അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റ് അഷ്റഫ് ഗനി രാജിവച്ചു. രാജിക്കുശേഷം ഗനി രാജ്യം വിട്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. അഷ്റഫ് ഗനിക്ക് പുറമെ ആഭ്യന്തരമന്ത്രിയും നാടുവിട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News