കരിപ്പൂര്‍ വിമാനത്താവളത്തില്‍ നാല് പേരില്‍ നിന്നായി 2.4 കോടിയുടെ സ്വര്‍ണം പിടികൂടി

കരിപ്പൂര്‍ വിമാനത്താവളത്തില്‍ നാല് പേരില്‍ നിന്നായി 2.4 കോടിയുടെ സ്വര്‍ണം പിടികൂടി. നാല് പേരില്‍ നിന്നായി 5.78 കിലോഗ്രാം സ്വര്‍ണമിശ്രിതമാണ് കണ്ടെടുത്തത്.

കോഴിക്കോട് വിമാനത്താവളത്തില്‍ ഷാര്‍ജയില്‍ നിന്നെത്തിയ നാല് പേരില്‍ നിന്നായി 2.4 കോടിയുടെ സ്വര്‍ണം പിടികൂടി. എയര്‍ കസ്റ്റംസ് ഇന്റലിജന്‍സാണ് കോഴിക്കോട് വിമാനത്താവളത്തില്‍ ഷാര്‍ജയില്‍ നിന്നെത്തിയ നാല് പേരില്‍ നിന്നായി സ്വര്‍ണം പിടികൂടിയത്.

എയര്‍ അറേബ്യ വിമാനത്തിലെത്തിയ മലപ്പുറം സ്വദേശിയില്‍നിന്ന് 3.36 കിലോഗ്രാം സ്വര്‍ണമിശ്രിതം കണ്ടെടുത്തു. ശരീരത്തിനകത്തും കാലിന് ചുറ്റും ഒട്ടിച്ചായിരുന്നു ഇയാള്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സില്‍നിന്ന് (ഡി.ആര്‍.ഐ) ലഭിച്ച സൂചന പ്രകാരമായിരുന്നു പരിശോധന.

ഇതേവിമാനത്തിലെത്തിയ കോഴിക്കോട് സ്വദേശിയുടെ ശരീരത്തിലൊളിപ്പിച്ച 501 ഗ്രാം സ്വര്‍ണമിശ്രിതവും പിടിച്ചു. കണ്ണൂര്‍ കസ്റ്റംസില്‍നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇയാളില്‍നിന്ന് സ്വര്‍ണം കണ്ടെത്തിയത്. സ്വര്‍ണമിശ്രിതം ശരീരത്തിലൊളിപ്പിച്ച നിലയിലായിരുന്നു.

കൂടാതെ എയര്‍ ഇന്ത്യ എക്‌സ്പ്രസിലെത്തിയ കാസര്‍കോട് സ്വദേശിയില്‍നിന്ന് 1069 ഗ്രാമും മലപ്പുറം കരേക്കാട് സ്വദേശിയില്‍നിന്ന് 854 ഗ്രാം സ്വര്‍ണമിശ്രിതവുമാണ് പിടികൂടിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel