രാത്രിയില്‍ ചപ്പാത്തിക്കൊപ്പം കഴിക്കാം നല്ല കിടിലന്‍ പാലക്ക് പരിപ്പുകറി

അരിയാഹാര പ്രിയരാണ് മലയാളികളെങ്കിലും നമ്മളില്‍ പലരും രാത്രിയില്‍ ചപ്പാത്തിയാണ് കഴിക്കാറ്. വണ്ണം കുറയ്ക്കുന്നതിന്റെ ഭാഗമായും കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിന്റെ ഭാഗമായും നമ്മളില്‍ പലരും രാത്രിയില്‍ ചപ്പാത്തി കഴിക്കാറുണ്ട്.

മിക്കപ്പോഴും ഉച്ചയ്ക്കുള്ള മീന്‍ കറിയോ സാമ്പാറോ മറ്റുമായിരിക്കും രാത്രിയിലും ചപ്പാത്തിക്കൊപ്പം ഉപയോഗിക്കാറുള്ളത്. എന്നാല്‍ പലര്‍ക്കും അത് അത്ര ഇഷ്ടമാകാറില്ല. അത്തരക്കാര്‍ക്ക് രാത്രിയില്‍ ചപ്പാത്തിക്കൊപ്പം കഴിക്കാന്‍ ഉണ്ടാക്കാവുന്ന ഒരു കറിയാണ് പാലക്ക് പരിപ്പുകറി.

പെട്ടന്ന് തയാറാക്കാവുന്നതും വളരെ രുചികരവുമായഒരു വിഭവമാണ് പാലക്ക് പരിപ്പുകറി. നാവില്‍ വെള്ളമൂറുന്ന പാലക്ക് പരിപ്പുകറി തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം

ചേരുവകൾ

  • ചെറുപയർ പരിപ്പ് – അരക്കപ്പ്

  • എണ്ണ – രണ്ട് ടേബിൾസ്പൂൺ

  • ജീരകം –  ഒരു ടീസ്പൂൺ

  • സവാള – 2 (കൊത്തിയരിഞ്ഞത്)

  • വെളുത്തുള്ളി ചതച്ചത് – രണ്ട് ടേബിൾസ്പൂൺ

  • ഇഞ്ചി ചതച്ചത് – ഒരു ടേബിൾ സ്പൂൺ

  • കായപ്പൊടി – 1/8 ടീസ്പൂൺ

  • മഞ്ഞൾപ്പൊടി – അര ടീസ്പൂൺ

  • മുളകുപൊടി – ഒരു ടീസ്പൂൺ

  • മല്ലിപ്പൊടി – മൂന്ന് ടീസ്പൂൺ

  • ഒരു തക്കാളി – നീളത്തിലരിഞ്ഞത്

  • പച്ചമുളക് – 2 (നീളത്തിലരിഞ്ഞത്)

  • പാലക് ചീര –  ഒരുപിടി, ചെറുതായി അരിഞ്ഞത്

  • തയാറാക്കുന്ന വിധം

    • ആദ്യം ചെറുപയർ പരിപ്പ് ഗോൾഡ് നിറമാകുന്നതുവരെ വറുത്ത്, ആവശ്യത്തിന് വെള്ളമൊഴിച്ച് പ്രഷർ കുക്കറിൽ (മൂന്ന് വിസിൽ) വേവിച്ച് മാറ്റി വയ്ക്കുക.

    • ഒരു പരന്ന പാത്രത്തിൽ എണ്ണയൊഴിച്ച് ചൂടാകുമ്പോൾ ജീരകം പൊട്ടിക്കുക. ഇതിലേക്ക് സവാള, ഇഞ്ചി, വെളുത്തുള്ളി, കായം എന്നിവ യഥാക്രമം വഴറ്റുക. അതിനുശേഷം മഞ്ഞൾപ്പൊടി, മുളകുപൊടി, മല്ലിപ്പൊടി എന്നിവയും ചേർക്കുക. അതിന്റെ പച്ചമണം മാറിയതിനുശേഷം തക്കാളിയും പച്ചമുളകും ചേർത്ത് അടച്ചുവച്ച് വഴറ്റുക.

    • വേവിച്ച പരിപ്പും ഒരു കപ്പ് വെള്ളവും ചേർത്ത് ചെറുതീയിൽ വേവിക്കുക. ഇതിലേക്ക് അരിഞ്ഞ പാലക്ക് ചീര ചേർത്ത് അഞ്ചുമിനിറ്റ് വേവിക്കാം.

    • ചൂടോടെ തന്നെ ചപ്പാത്തിക്കൊപ്പം വിളമ്പാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News