സന്തൂറിൽ ദേശീയഗാനം ആലപിച്ച് ഇറാനിലെ പതിമൂന്നുകാരി

രാജ്യം 75 -ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ ലോകമെമ്പാടുമുള്ള ഇന്ത്യൻ പൗരന്മാർ വിവിധ സാംസ്കാരിക പരിപാടികളോടെ ഈ ദിനം ആഘോഷമാക്കുകയാണ്.

ഇപ്പോഴിതാ സ്വാതന്ത്ര്യദിനത്തില്‍ ജനഗണമന ആലപിച്ച് ഏവരുടേയും മനസ്സ് കീഴടക്കിയിരിക്കുകയാണ് ഇറാനിലെ പതിമൂന്ന് വയസുള്ള ഒരു കൊച്ചുമിടുക്കി. ടാര ഗേരെമാനിയെന്നാണ് അവളുടെ പേര്.
മഞ്ഞ കുര്‍ത്തയും തലയില്‍ നിറമാര്‍ന്ന സ്‌ക്വാര്‍ഫുമായി സന്തൂറിലൂടെയാണ് അവൾ ജനഗണമന ആലപിക്കുന്നത്. ടാരയുടെ ഈ കലാവിരുത് തെളിയിക്കുന്ന വീഡിയോ ഇതിനോടകം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാണ്.

ടാരയുടെ സന്തൂര്‍ വഴിയുള്ള ജനഗണമനയുടെ ആലാപനം ഇറാനിലെ ഇന്ത്യന്‍ എംബസ്സികളാണ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. ടാര ഇറാനില്‍ മാത്രമല്ല അന്താരാഷ്ട്ര തലത്തില്‍ തന്നെ ശ്രദ്ധാകേന്ദ്രമായ കലാകാരിയാണ്. ഈ ചെറിയ പ്രായംകൊണ്ടുതന്നെ നിരവധി അന്തരാഷ്ട്ര പ്രശംസകളും അംഗീകാരങ്ങളും ഈ പതിമുന്നുകാരി ഏറ്റുവാങ്ങിയിട്ടുണ്ട്.

2020 ലെ ഘരേമാണി വിഭാഗത്തിൽപ്പെട്ട ഗ്ലോബൽ ചൈൽഡ് പ്രോഡിജി അവാർഡും ടാര നേടിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം സംഗീതം കൊണ്ട് ലോകത്തില്‍ ക്രിയാത്മകമായ സ്പന്ദനം സൃഷ്ടിച്ച 15 കുട്ടികളില്‍ ഒരാളായി തെരഞ്ഞെടുത്തത് ടാരയെയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News