ചൈനയില്‍ ഖനിയിലുണ്ടായ വെള്ളപ്പൊക്കം: ഒരു മരണം; ഖനിയില്‍ കുടുങ്ങി 19 പേര്‍

ചൈനയില്‍ വടക്കു പടിഞ്ഞാറന്‍ ക്വിങ്ഹായ് പ്രവിശ്യയിലെ ഖനിയില്‍ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ഒരാള്‍ മരിച്ചു. 19 പേര്‍ ഖനിക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ട്. കുടുങ്ങിയ 19 കല്‍ക്കരി ഖനിത്തൊഴിലാളികളുമായി ബന്ധപ്പെടാന്‍ 200 ചൈനീസ് പൊലീസും ദുരിതാശ്വാസ പ്രവര്‍ത്തകരും വിദഗ്ധരും അടങ്ങുന്ന സംഘം ശ്രമിച്ചു വരികയാണ്.

ഗാംക കൗണ്ടിയിലെ ഖനിയില്‍ നിന്ന് ഇതിനകം രണ്ട് തൊഴിലാളികളെ രക്ഷാപ്രവര്‍ത്തകര്‍ കണ്ടെടുത്തു, അവരില്‍ ഒരാള്‍ മരിച്ചതായി സ്റ്റേറ്റ് മീഡിയ സിന്‍ഹുവ ന്യൂസ് ഏജന്‍സി ശനിയാഴ്ച റിപ്പോര്‍ട്ട് ചെയ്തു. ഓഗസ്റ്റ് 2 ന് പ്രവര്‍ത്തനം നിര്‍ത്തി അപകടസാധ്യതകള്‍ പരിഹരിച്ച് സുരക്ഷാ ഉറപ്പാക്കാന്‍ ഔദ്യോഗിക ഉത്തരവുണ്ടായിരുന്നതാണെന്നു പ്രാദേശിക നേതൃത്വം പത്ര സമ്മേളനത്തില്‍ അറിയിച്ചു.

വടക്കുപടിഞ്ഞാറന്‍ സിന്‍ജിയാങ് മേഖലയിലെ ഒരു കല്‍ക്കരി ഖനിയില്‍ ഏപ്രിലില്‍ ഉണ്ടായ വെള്ളപ്പൊക്കം രണ്ട് ഡസനിലധികം ഖനിത്തൊഴിലാളികളെയായിരുന്നു കുടുക്കിയത്. തുടര്‍ച്ചയായ സുരക്ഷാവീഴ്ചകളുണ്ടായിട്ടും ചൈനയിലെ കല്‍ക്കരി ഖനികള്‍ ലോകത്തിലെ ഏറ്റവും അപകടമേറിയതായി ഇപ്പോഴും തുടരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News