താലിബാന് കീ‍ഴടങ്ങി അഫ്ഗാന്‍ സര്‍ക്കാര്‍; പ്രതിസന്ധിയില്‍ ഇന്ത്യ

അഫ്ഗാൻ  ഭരണം താലിബാൻ പിടിച്ചെടുക്കുമ്പോൾ ഇന്ത്യ തുടർന്ന് പോന്നിരുന്ന  നയതന്ത്ര നയത്തിലടക്കം വലിയ പ്രതിസന്ധിയാണ് താലിബാൻ സൃഷ്ടിക്കുന്നത്. ഇന്ത്യ അഫ്‌ഗാനിസ്ഥാനിൽ നിരവധി പദ്ധതികൾക്കായി നിക്ഷേപിച്ച കോടിക്കണക്കിന് രൂപ അനിശ്ചിതത്വത്തിൽ ആകുന്നതിന് പുറമേ കശ്മീരിന്റെ ഉൾപ്പെടെയുള്ള അതിർത്തികളിലും ഇന്ത്യക്ക് ജാഗ്രത കൂടുതൽ ശക്തമാക്കേണ്ടി വരും.

അമേരിക്കയുടെ അവസരവാദ നയങ്ങൾക്കൊപ്പം നിന്ന മോദിയുടെ നിലാപാടുകളും വലിയ തിരിച്ചടിയാണ് നേരിടുന്നത്. ഇതോടെ നാളിതുവരെ തുടർന്ന് പോന്നിരുന്ന നയം മാറ്റി ബാക്ക്ചാനെൽ  വഴി തലിബാനുമായി ചർച്ചകൾ നടത്താൻ പോലും ഇന്ത്യ നിർബന്ധിതരായിട്ടുണ്ട്.

അയൽ രാജ്യം തീവ്രവാദ സംഘടനയുടെ കൈകളിലേക്ക് എത്തുമ്പോൾ ഇന്ത്യ സ്വീകരിച്ചു പോന്നിരുന്ന നയതന്ത്ര സമീപനത്തിലടക്കം വലിയ പ്രതിസന്ധി രൂപപ്പെടുന്നുണ്ട്. ഇന്ത്യയെ സംബന്ധിച്ച് അഫ്ഗാനിസ്ഥാനിലെ നിരവധി പദ്ധതികൾക്കായി നിക്ഷേപിച്ച കോടിക്കണക്കിനു രൂപ ഒന്നുമില്ലാതായിപ്പോകുന്ന അവസ്ഥയും ഉണ്ടാകുന്നു.

പ്രത്യേകിച്ചു അമേരിക്കയുടെ അവസരവാദ നിലപാടുകളെ പിന്തുണച്ച നരേന്ദ്രമോദിയുടെ നിലപാടുകളും തിരിച്ചടിയാവുന്നു എന്ന് പറയേണ്ടി വരും. താലിബാൻ, പാക്കിസ്ഥാൻ, ചൈന എന്നൊരു തലത്തിലേക്ക് കാര്യങ്ങൾ എത്തുമ്പോൾ കശ്മീരിന്റെ കാര്യത്തിലടക്കം ഇന്ത്യക്ക് കുറച്ചു കൂടി ജാഗ്രത പുലർത്തേണ്ടി വരും. അഫ്ഗാൻ ജനതയുടെ കുടിയേറ്റവും ഇന്ത്യയിലേക്ക് ഉണ്ടാകും. ഇതോടെ ഇന്ത്യ നാളിതുവരെ തുടർന്ന് വന്ന നയത്തിലും മാറ്റം വരുത്താൻ തുടങ്ങിയിട്ടുണ്ട്.

താലിബാനുമായി ബാക്ക്ചാനലിലൂടെ ചർച്ചകൾ തുടങ്ങി. ദോഹയിലെ ചർച്ചകളിലും ഇന്ത്യ പങ്കെടുത്തേക്കും. എന്നാൽ ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ ശക്തി ഉറപ്പിക്കാൻ ശ്രമിക്കുന്ന ഇന്ത്യയുടെ നീക്കത്തിനും തിരിച്ചടിയാണ് താലിബാൻ വിഷയം.

നിലവിൽ നടക്കുന്ന ചർച്ചകളിൽ ചൈന, ഇറാഖ്, താജികിസ്ഥാൻ ഉൾപ്പെടെയുള്ള രാജ്യങ്ങൾ അഭിപ്രായം പറയുമ്പോൾ ഇന്ത്യക്ക് അഭിപ്രായം പറയാൻ കഴിയാതെയും പോകുന്നുണ്ട്. ഇതോടെ നയതന്ത്രതലത്തിലടക്കം ഒരു നയം മാറ്റത്തിലേക്കാകും ഇന്ത്യ ഇനി നീങ്ങാൻ സാധ്യത.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News