സ്വാതന്ത്ര്യ സമരവും രാജ്യം ഇന്ന് നേരിടുന്ന വെല്ലുവിളികളും എന്ന വിഷയത്തില്‍ ചര്‍ച്ച നടത്തി സിപിഐഎം കേന്ദ്ര കമ്മിറ്റി

സ്വാതന്ത്ര്യ സമരവും രാജ്യം ഇന്ന് നേരിടുന്ന വെല്ലുവിളികളും എന്ന വിഷയത്തില്‍ ചര്‍ച്ച നടത്തി സിപിഐഎം കേന്ദ്ര കമ്മിറ്റി. സ്വാതന്ത്ര്യ ദിനത്തില്‍ ഓണ്‍ലൈന്‍ ആയാണ് ചര്‍ച്ച സംഘടിപ്പിച്ചത്. പിണറായി വിജയന്‍, സീതാറാം യെച്ചൂരി എന്നിവര്‍ ഉള്‍പ്പടെ സിപിഐഎം പോളിറ്റ് ബ്യൂറോ അംഗങ്ങളായ ദേശീയ നേതാക്കള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

രാജ്യം സ്വാതന്ത്ര്യം നേടിയതിന്റെ 75 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്ന സാഹചര്യത്തിലാണ് സിപിഐഎം കേന്ദ്ര കമ്മിറ്റി ചര്‍ച്ച സംഘടിപ്പിച്ചത്. പോളിറ്റ് ബ്യൂറോ അംഗങ്ങളായ സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട്, പിണറായി വിജയന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. സ്വാതന്ത്ര്യ സമര കാലഘട്ടത്തിലും സ്വാതന്ത്ര്യാനന്തര ഭാരതത്തിലും കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ നടത്തിയ ഇടപെടലുകള്‍ ചര്‍ച്ചയില്‍ സീതാറാം യെച്ചൂരി വ്യക്തമാക്കി.

സാമൂഹിക അസമത്വം ഇന്നത്തെ ഇന്ത്യയില്‍ രൂപം കൊള്ളുന്നതന്റെ ആശങ്ക ചര്‍ച്ചയില്‍ പങ്കെടുത്ത കേരളാ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്ക് വെച്ചു. കയ്യൂരിലും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും നടന്ന സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങള്‍ ലോക ശ്രദ്ധ നേടിയെന്നും പിണറായി വിജയന്‍ പറഞ്ഞു.

സ്വാതന്ത്ര്യ സമര കാലഘട്ടത്തിലെ പോരാട്ടവും രാജ്യം ഇന്ന് നേരിടുന്ന വെല്ലുവിളികളും എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ച ഇന്നത്തെ ഇന്ത്യയില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ അനിവാര്യത വെളിപ്പെടുത്തി. സോഷ്യലിസം എന്ന ആശയത്തോട് ചേര്‍ന്ന് ആണ് ഇന്ത്യന്‍ ജനാധിപത്യ പരമാധികാര മൂല്യങ്ങള്‍ നില നില്‍ക്കുന്നത് എന്നും ചര്‍ച്ച വിലയിരുത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News