കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ ഇന്ന് തിരുവനന്തപുരത്ത് എത്തും

കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ , രാസവസ്തു രാസവളം വകുപ്പ് മന്ത്രി ശ്രീ മൻസുഖ് മാണ്ഡവ്യ ഇന്ന് ഒരു ദിവസത്തെ സന്ദർശനത്തിനായി തിരുവനന്തപുരത്ത്എത്തും.

സംസ്ഥാനത്തെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ പറ്റി മുഖ്യമന്ത്രി , ആരോഗ്യമന്ത്രി എന്നിവരുമായി ചര്‍ച്ച ചെയ്യുന്നതിന് വേണ്ടിയാണ് കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രി മണ്‍സൂഖ് മാണ്ഡവ്യ തലസ്ഥാനത്ത് എത്തുന്നത്.

സംസ്ഥാനത്തെ കൊവിഡ് സ്ഥിതിഗതികൾ സംബന്ധിച്ച് മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ, ആരോഗ്യ മന്ത്രി ശ്രീമതി വീണ ജോർജ് , കേന്ദ്ര ,സംസ്ഥാന ഗവണ്മെന്റ് ഉദ്യോഗസ്ഥർ എന്നിവരുമായി അദ്ദേഹം ഉച്ചയ്ക്ക് ചർച്ച നടത്തും.

തുടർന്ന് കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻലൈഫ് കെയർ ലിമിറ്റഡ് ഓഫീസ് സന്ദർശിക്കുന്ന ശ്രീ. മാണ്ഡവ്യ, എച്എൽഎല്ലിന്റെ – ന്റെ പ്രവർത്തനം സംബന്ധിച്ച അവലോകന യോഗത്തിലും പങ്കെടുക്കും.

എന്നാല്‍ സിറിഞ്ചിന്‍റെ ക്ഷാമം ആണ് ഇപ്പോള്‍ സംസ്ഥാനം നേരിടുന്ന മറ്റൊരു പ്രധാന പ്രശ്നം. സംസ്ഥാനങ്ങള്‍ക്ക് നേരിട്ട് സിറിഞ്ച് വാങ്ങാന്‍ അനുമതിയില്ല. മെഡിക്കല്‍ സര്‍വ്വീസ് കോര്‍പ്പറേഷന്‍ മുഖാന്തരം സിറിഞ്ചുകള്‍ സംഭരിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും സിറിഞ്ച് വാങ്ങി നല്‍കേണ്ടത് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് കീ‍ഴിലെ കോര്‍പ്പറേഷന്‍ ആണ് .

ഈ കാര്യം കേന്ദ്ര ആരോഗ്യമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തും. തുടര്‍ന്ന് കേന്ദ്ര മന്ത്രി തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജും സന്ദർശിച്ച ശേഷം രാത്രിയോടെ മടങ്ങി പോകും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News