സ്വാതന്ത്ര്യ ദിനത്തിലുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര. മോദിയുടെ പ്രസംഗത്തിലെ ഒരു ഭാഗം പങ്കുവെച്ചാണ് മഹുവ മൊയ്ത്ര പരിഹാസവുമായി രംഗത്തെത്തിയത്.
‘പൗരന്റെ ജീവിതത്തില്‍ സര്‍ക്കാര്‍ ഇടപെടാത്ത ഇന്ത്യയാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്’ എന്ന മോദിയുടെ പ്രസംഗത്തിലെ വാക്കുകള്‍ ട്വിറ്ററില്‍ പങ്കുവെച്ച് ഇത് ഏപ്രില്‍ ഫൂള്‍ ദിനമോ സ്വാതന്ത്ര്യദിനമോ? എന്ന് ചോദിച്ചുകൊണ്ടാണ് മഹുവ മൊയ്ത്രയുടെ പരിഹാസം.
April Fool’s Day or Independence Day? pic.twitter.com/ozyUstnl9P
— Mahua Moitra (@MahuaMoitra) August 15, 2021
ADVERTISEMENT
അടുത്ത 25 വര്‍ഷം ഇന്ത്യയുടെ ‘അമൃത് കാല്‍’ (ശുഭ സമയം) ആണെന്നും പ്രധാനമന്ത്രി പ്രസംഗത്തില്‍ പറഞ്ഞിരുന്നു. ‘അമൃത് കാലത്തിന്റെ ഉദ്ദേശ്യം പൗരന്മാരുടെ ജീവിതം മെച്ചപ്പെടുത്തുക, ഗ്രാമങ്ങളും നഗരങ്ങളും തമ്മിലുള്ള വികസന ഭിന്നത കുറയ്ക്കുക, ജനങ്ങളുടെ ജീവിതത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ കുറയ്ക്കുക, കൂടാതെ ഇന്ത്യ ലോകത്തിലെ ഒരു രാജ്യത്തിനും പിന്നിലാകാതിരിക്കാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യകള്‍ ഉപയോഗിക്കുക’ എന്നാണ് മോദി പറഞ്ഞത്.
സ്വാതന്ത്ര്യദിനത്തിന്‍റെ നൂറാം വാര്‍ഷികത്തോട് അടുക്കുമ്പോള്‍ ആത്മനിര്‍ഭര്‍ ഭാരത് കെട്ടിപ്പടുത്തതിന്റെ ലക്ഷ്യം നിറവേറ്റാന്‍ കഴിഞ്ഞുവെന്ന് ഞങ്ങള്‍ക്ക് ഉറപ്പുവരുത്താന്‍ കഴിയണമെന്നും മോദി പറഞ്ഞിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.