
കിളിമാനൂരിൽ പ്രായപൂർത്തിയാകാത്ത ബാലികയെ പീഡിപ്പിച്ച അയൽവാസിയായ വയോധികൻ അറസ്റ്റിൽ. ആരൂർ, പ്ലാവിള പുത്തൻ വീട്ടിൽ സുരേന്ദ്രൻ (67 ) ആണ് അറസ്റ്റിലായത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. കിളിമാനൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട ഉള്ളൂർക്കോണത്ത് ഇന്നലെയാണ് കേസ്സിനാസ്പദമായ സംഭവം നടക്കുന്നത്.
കുട്ടിയെ വീട്ടിൽ ഒറ്റയ്ക്കാക്കി കൊവിഡ് വാക്സിൻ എടുക്കാനായി മാതാപിതാക്കൾ പുറത്ത് പോയ സമയം വീട്ടിൽ അതിക്രമിച്ചു കയറിയ വയോധികനായ പ്രതി പെൺകുട്ടിയ ഉപ്രദവിക്കുകയായിരുന്നു.
തുടർന്ന് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ ഡിവൈഎസ്പി ഡി.എസ് സുനീഷ് ബാബുവിന്റെ നിർദ്ദേശാനുസരണം കിളിമാനൂർ ഇൻസ്പെക്ടർ എസ്എച്ച്ഒ എസ്.സനൂജ്, എസ്ഐമാരായ സവാദ് ഖാൻ , സത്യദാസ് , എ. എസ്. ഐ ഷജീം , സിപിഒമാരായ മഹേഷ് , ശ്രീരാജ് , സജ്ന, രേഖ ആർ നാഥ് , എന്നിവരടങ്ങിയ പോലീസ് സംഘം സംഭവ സ്ഥലത്തെത്തി പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here