ഓണത്തിന് ഇരട്ടി പൊലിമയേകാന്‍ കുമ്മാട്ടിക്കളി..

ഓണക്കാലത്തെ തൃശ്ശൂരിലെ പ്രധാന ആഘോഷങ്ങളിൽ ഒന്നാണ് കുമ്മാട്ടിക്കളി. കൊവിഡ് സാഹചര്യത്തിൽ ഇത്തവണയും കുമ്മാട്ടി ചടങ്ങിൽ മാത്രമായി ഒതുങ്ങും. വാദ്യ മേളങ്ങളുടെ അകമ്പടിയോടെ മൂന്നാം ഓണത്തിനാണ് സാധാരണ കുമ്മാട്ടികൾ ഇറങ്ങുക.

ഓണക്കാലമെത്തിയാൽ ആട്ടവും പാട്ടുമായി തൃശൂരിലെ ഇടവഴികളിൽ കുമ്മാട്ടികളെത്തും. പർപ്പടകപ്പുല്ല് ദേഹത്ത് വച്ച് കെട്ടി, മുഖംമൂടിയണിഞ്ഞ് ദേവതാരൂപങ്ങളും കാട്ടാളനും തള്ളയുമെല്ലാം താളംവെച്ചിറങ്ങും.

മഹാബലിക്ക് അകമ്പടി പോകാന്‍ ശിവന്‍ അയക്കുന്ന ഭൂതഗണങ്ങളാണ് കുമ്മാട്ടികളെന്നാണ് ഐതിഹ്യം. കിഴക്കുംപാട്ടുകരയലെ വടക്കുമുറി, തെക്കുമുറി,  അയ്യന്തോള്‍ പുതൂര്‍ക്കര, നെല്ലെങ്കര ശ്രീദുര്‍ഗ, നെല്ലിക്കുന്ന്, വളര്‍ക്കാവ്, പൂങ്കുന്നം, തുടങ്ങിയ ദേശക്കാരാണ് എല്ലാവര്‍ഷവും കുമ്മാട്ടികളെ ഇറക്കാറുള്ളത്.

കുമ്മാട്ടികളെ കേമത്തിൽ ഒരുക്കാൻ അയൽസംസ്ഥാനങ്ങളിൽ നിന്നൊക്കെ കുമ്മാട്ടിപ്പുല്ല്  കൊണ്ടുവരാറുണ്ടായിരുന്നു. ഭാവം ഉൾക്കൊണ്ട് കുമ്മാട്ടിമുഖങ്ങൾ ഒറ്റത്തടിയിൽ കൊത്തി എടുക്കും.

പരസ്പരം മത്സരിച്ച് വൈവിധ്യമാർന്ന മുഖങ്ങളൊരുക്കാനും കുമ്മാട്ടിപ്പുല്ല് ശേഖരിക്കാനുമുള്ള ഒരുക്കങ്ങളൊക്കെ മാസങ്ങൾക്കുമുമ്പേ തന്നെ തുടങ്ങുമായിരുന്നു. എന്നാൽ ഇത്തവണയും ഓരോ ആഘോഷങ്ങളും ചടങ്ങ് മാത്രമായി ഒതുങ്ങുകയാണ്.

ആഘോഷങ്ങൾ നിറഞ്ഞ ഓണക്കാലമൊക്കെ ഓർമയിൽ മാത്രമാണിപ്പോൾ. വരും വർഷങ്ങളിൽ നിറം മങ്ങാത്ത ഓണക്കാലത്തെ വരവേൽക്കാനാകുമെന്ന പ്രതീക്ഷയിലാണ് ദേശക്കാർ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News