രുചിയില്‍ കേമന്‍ അരി ചായ…. ഉന്മേഷത്തോടെ ഒരു ദിനം തുടങ്ങാം…

രാവിലെ ഉറക്കമെണീക്കുമ്പോള്‍ നല്ല ഹെല്‍ത്തിയായ രുചിയൂറും ചായ കിട്ടിയാലോ… ഇതാ അരികൊണ്ട് നല്ല തകര്‍പ്പന്‍ ചായ. തേയില ഒട്ടുമുപയോഗിക്കാതെയുള്ള ചായ എന്ന പ്രത്യേകതയും ഇതിനുണ്ട്. വറുത്തെടുത്ത അരി കൊണ്ടാണ് ഈ ചായ ഉണ്ടാക്കുന്നത്.

ചുവന്ന അരി അല്ലെങ്കില്‍ കറുത്ത അരി എന്നിവയാണ് ചായയ്ക്കായി ഉപയോഗിക്കുന്നത്. മേഘാലയയില്‍ പിറവി കൊണ്ട് അരി ചായയുടെ യഥാര്‍ത്ഥ നാമം ചാ ഖൂ എന്നാണ്. ചായ എന്ന് അര്‍ത്ഥം വരുന്ന ചാ അതോടൊപ്പം അരി എന്ന് അര്‍ഥമുള്ള ഖു അങ്ങനെയാണ് ഈ പേര് ഉത്ഭവിച്ചത്. മേഘാലയയിലെ ടൂറിസം രംഗത്ത് ഈ ചായയ്ക്ക് ഏറെ പ്രാധാന്യമുണ്ട്. ആവശ്യക്കാരും ഏറെയാണ്.

ഇതിന് സമാനമായ ചായ ഇന്ത്യയുടെ നോര്‍ത്ത് ഈസ്റ്റ് ഭാഗത്ത് ധാരാളമുണ്ട്. അസാമില്‍ ഇതേ ചായ സാഹ് എന്ന പേരിലാണ് അറിയപ്പെടുന്നത്. ഭക്ഷണശേഷം ദഹനം എളുപ്പമാക്കാന്‍ ഈ ചായ കുടിക്കുന്ന പതിവ് അവര്‍ക്കുണ്ട്. ഷില്ലോങ്ങില്‍ ഈ ചായക്ക് ആരാധകര്‍ ഏറെയായിരുന്നു. മഞ്ഞ് കാലത്ത് ഇവിടെ ഈ ചായ ഒഴിവാക്കാവാത്തതാണ്.

പണ്ട് കാലത്ത് അരി ചായയില്‍ പഞ്ചസാരയോ മറ്റ് മധുര പദാര്‍ത്ഥങ്ങളോ ഉപയോഗിക്കാറില്ല. എന്നാല്‍ കാലം മാറിയതോടെ ഇപ്പോള്‍ ഇതില്‍ മധുരം ചേര്‍ക്കാന്‍ തുടങ്ങി. ആന്റിഓക്സിഡന്റുകളും മിനറലുകളും വിറ്റാമിനുകളും ധാരാളമടങ്ങിയ അരി ചായ ആരോഗ്യത്തിനും മികച്ചതാണ്. ചര്‍മത്തിലെ ചുളിവുകള്‍ അകറ്റാന്‍ ഇവ നല്ലതാണ്. കഫീന്‍ അടങ്ങാത്തതിനാല്‍ ആരോഗ്യപരമായ പ്രശ്‌നങ്ങളും ഉണ്ടാകില്ല.

ഇനി അരി ചായ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം..

അരി ചെറുതീയില്‍ നന്നായി വറുത്തെടുക്കുക. പിന്നീട് ഇത് വെള്ളത്തിലിട്ട് അഞ്ച് മിനിട്ടോളം തിളപ്പിക്കുക. ചൂടോട് കൂടി തന്നെ കുടിക്കുന്നതാണ് നല്ലത്. ജപ്പാന്‍. കൊറിയ എന്നിവിടങ്ങില്‍ ഈ ചായയില്‍ ഗ്രീന്‍ ടീ ഇട്ടാണ് കുടിക്കുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News