യൂറോപ്യന്‍ ക്ലബ്ബ് ഫുട്‌ബോള്‍ പ്രേമികളെ ഇനി വരവേല്‍ക്കുന്നത് മെസിയും എംബാപ്പെയും നെയ്മറും ഒരുമിക്കുന്ന പി എസ് ജി സഖ്യം

യൂറോപ്യന്‍ ക്ലബ്ബ് ഫുട്‌ബോള്‍ പ്രേമികളെ ഇനി വരവേല്‍ക്കുന്നത് ഒരു അഡാര്‍ ത്രയമാണ്. മെസിയും എംബാപ്പെയും നെയ്മറും ഒരുമിക്കുന്ന പി എസ് ജിയുടെ എം.എം.എന്‍ സഖ്യം. അടുത്ത മാസത്തോടെ ഈ സഖ്യം പി.എസ്.ജി ജഴ്‌സിയില്‍ റിലീസാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
സൂപ്പര്‍ താരപരിവേഷമുള്ള ഒരുപിടി കളിക്കാര്‍ ഒരുമിച്ച് ഒരു ക്ലബ്ബിലെത്തിയാല്‍ ആരാധകരുടെ പ്രതീക്ഷയും ആവേശവും വാനോളമുയരും.

സ്പാനിഷ് ക്ലബ്ബ് റയല്‍ മാഡ്രിഡില്‍ പോര്‍ച്ചുഗീസ് ജീനിയസ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും വെയ്ല്‍സിന്റെ ഗാരെത് ബെയ്ലും ഫ്രാന്‍സിന്റ കരീം ബെന്‍സേമയും ചേര്‍ന്നപ്പോഴാണ് ബി.ബി.സി ത്രയം രൂപപ്പെട്ടത്. റയലിന്റെ ബദ്ധവൈരികളായ ബാഴ്സലോണയില്‍ ലയണല്‍ മെസിയും ഉറുഗ്വെയുടെ ലൂയസ് സുവാരസും ബ്രസീലിന്റെ നെയ്മറും ചേര്‍ന്നുള്ള എം.എസ്.എന്‍ സഖ്യവും ഒരു കാലത്ത് കളം നിറഞ്ഞാടി.

മെസി ബാഴ്സയില്‍ നിന്ന് പടിയിറങ്ങിയതോടെ ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജിയില്‍ യാഥാര്‍ത്ഥ്യമാകുന്നത് ഒരു അഡാര്‍ ത്രയമാണ്. മെസി-എംബാപ്പെ- നെയ്മര്‍ കൂട്ടുകെട്ടിന് എം.എം.എന്‍ എന്ന ചുരുക്കപ്പേരുമായി കാല്‍പന്ത് കളി ലോകം വരവേറ്റു കഴിഞ്ഞു.മെസി പിഎസ്ജി ജഴ്‌സിയില്‍ അരങ്ങേറ്റം കുറിക്കുമ്പോള്‍ നെയ്മര്‍ വീണ്ടും കളത്തിലെ കൂട്ടുകാരനാകും.

പുത്തന്‍ കാലത്തെ പ്രതിഭകളിലെ ഒന്നാം നിരക്കാരന്‍ കെയ്ലിയന്‍ എംബാപെയും ഒപ്പം ചേരും. ഫുട്ബോളില്‍ അപൂര്‍വ്വമായി മാത്രം സംഭവിക്കാറുള്ള താരസംഗമത്തിനാണ് എം.എം.എന്‍ ത്രയത്തിലൂടെ സാക്ഷ്യം വഹിക്കുക.

ബി.ബി.സിയുടെയും എം.എസ്.എന്നിന്റേയും ഗോളടി റെക്കോഡുകള്‍ പിഎസ്ജിയിലെ പുതിയ താര സഖ്യമായ എം എം എന്‍ തകര്‍ക്കുമോയെന്നാണ് ഇപ്പോള്‍ നാടെങ്ങുമുള്ള കാല്‍പന്ത് കളി ആരാധകര്‍ ഉറ്റുനോക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News