ഞാന്‍ എന്‍റെ പെണ്‍മക്കള്‍ക്കൊപ്പം കാബൂളിലുണ്ട്: താലിബാനോട് കേണപേക്ഷിച്ച് മുന്‍ പ്രസിഡന്റ്

അഫ്ഗാന്‍ പുകയുകയാണ്… താലിബാന്‍റെ പിടിയിലമര്‍ന്ന് ഏതു നിമിഷവും അടിയറവുപറയേണ്ടിവരുമെന്ന ഭീതിയിലാണ് അഫ്ഗാന്‍ജനത കഴിയുന്നത്… മറ്റു രാജ്യങ്ങളിലേക്കുള്ള പലായനം ആരംഭിച്ചുകഴിഞ്ഞു… ജനതയുടെ ജീവനും സ്വത്തിനും മേലുള്ള താലിബാന്റെ കടന്നുകയറ്റം അതിരുകടന്നിരിക്കുകയാണ്. സ്ത്രീകളുടെയടക്കം ജീവിതം നരകപൂര്‍ണമായി മാറി..

ഇത്രയും കലുഷിതമായ സാഹചര്യത്തില്‍ രാജ്യത്തെ ജനങ്ങളെ സംരക്ഷിക്കണമെന്ന് താലിബാനോടും അഫ്ഗാന്‍ സൈന്യത്തോടും അഭ്യര്‍ഥിച്ച് മുന്‍ പ്രസിഡന്റ് ഹമീദ് കര്‍സായി രംഗത്തെത്തി. തന്റെ പെണ്‍മക്കളോടൊപ്പം എത്തിയാണ് രാജ്യത്തെ ജനതയ്ക്ക് വേണ്ടി ഹമീദ് കര്‍സായി താലിബാനോടടക്കം അഭ്യര്‍ഥിച്ചത്.

ഞാന്‍ എന്റെ പെണ്‍മക്കള്‍ക്കൊപ്പം കാബൂളില്‍ തന്നെയുണ്ട് എന്ന് ഹമീദ് കര്‍സായി പറഞ്ഞു. ജനങ്ങള്‍ക്ക് സുരക്ഷ ഒരുക്കണമെന്നും അദ്ദേഹം താലിബാനോട് അഭ്യര്‍ഥിച്ചു. 2001 മുതല്‍ 2014 വരെ അഫ്ഗാന്‍ പ്രസിഡന്റായിരുന്നു കര്‍സായി.

അതേസമയം, അഫ്ഗാന്‍ പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ താലിബാന്‍. കൊട്ടാരത്തിന്റെ നിയന്ത്രണം താലിബാന്‍ ഏറ്റെടുത്തു. അഫ്ഗാന്റെ പ്രധാന ഓഫീസുകളും താലിബാന്റെ നിയന്ത്രണത്തിലാണ്.സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ച പുരോഗമിക്കുകയാണ്. അഫ്ഗാന്‍ഭരണത്തില്‍ മൂന്നംഗ താല്‍ക്കാലിക സമിതിയേയും നിയോഗിച്ചതായാണ് സൂചന. ഇസ്ലാമിക് എമിറേറ്റ്സ് ഓഫ് അഫ്ഗാനിസ്ഥാന്‍ എന്ന് പേര് മാറ്റുമെന്നാണ് താലിബാന്‍ പറഞ്ഞിരിക്കുന്നത്.

കൊട്ടാരത്തിലെ അഫ്ഗാന്‍ പതാക നീക്കി താലിബാന്റെ പതാക നാട്ടി. ഇന്നലെയോടെ കാബൂള്‍ താലിബാന്‍ പിടിച്ചടക്കി പൂര്‍ണ നിയന്ത്രണം ഏറ്റെടുത്തിരുന്നു. രാത്രിയോടെയാണ് കൊട്ടാരം പിടിച്ചടക്കിയത്. തന്ത്രപ്രധാന മേഖലകളെല്ലാം താലിബാന്‍ പിടിച്ചടക്കി. ഇതോടെ അഫ്ഗാനില്‍ നിന്നുള്ള ജനങ്ങളുടെ പലായനത്തിന്റെ വ്യാപ്തി വര്‍ധിക്കുകയാണ്. മറ്റുരാജ്യങ്ങളിലുള്ളവരടക്കം അഫ്ഗാനിസ്ഥാനില്‍ നിന്ന് പലായനം ചെയ്യുകയാണ്.

അതേസമയം, യു എന്‍ സുരക്ഷാ കൗണ്‍സില്‍ യോഗം വൈകിട്ട് യോഗത്തില്‍ യുഎന്നിന്റെ നിലപാട് അറിയിക്കും. ജനങ്ങളുടെ ജീവനും സ്വത്തിനും ഹാനി ഉണ്ടാകരുതെന്ന നിലപാട് യുഎന്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഈ നിലപാടിലൂന്നിയാകും ഇന്നത്തെ സുരക്ഷാ കൗണ്‍സില്‍ യോഗം നടക്കുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here