താന്‍ നാടുവിട്ടത് രാജ്യത്ത് രക്തച്ചൊരിച്ചില്‍ ഒഴിവാക്കാന്‍; താലിബാനെ ഭയന്ന് നാടുവിട്ട അഫ്ഗാന്‍ പ്രസിഡന്റിന്റെ ആദ്യ പ്രതികരണം പുറത്ത്

താലിബാനെ ഭയന്ന് നാടുവിട്ട പ്രസിഡന്റ് അഷ്‌റഫ് ഗനിയുടെ ആദ്യ പ്രതികരണം പുറത്ത്. രാജ്യത്ത് രക്തച്ചൊരിച്ചില്‍ ഒഴിവാക്കാനാണ് താന്‍ നാടുവിട്ടതെന്നും കാബൂളില്‍ തങ്ങിയിരുന്നുവെങ്കില്‍ എണ്ണമറ്റ രാജ്യസ്‌നേഹികള്‍ കുരുതി ചെയ്യപ്പെടുമായിരുന്നെന്നും കാബൂള്‍ നഗരം തകര്‍ക്കപ്പെടുമെന്നും അഷ്‌റഫ് ഗനി പറഞ്ഞു.

താലിബാന്‍ വിജയിച്ചിരിക്കുന്നു. ഇനി രാജ്യത്തെ ജനങ്ങളുടെ സ്വത്തും അഭിമാനവും സംരക്ഷിക്കേണ്ട ഉത്തരവാദിത്വം അവര്‍ക്കാണ്. അവര്‍ ചരിത്രത്തിലെ നിര്‍ണായക പരീക്ഷണ ഘട്ടത്തിനുമുന്നിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അഷ്‌റഫ് ഗനി രാജ്യംവിട്ടതായി ഞായറാഴ്ച തന്നെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും ഗനി പോയത് എവിടേക്കാണെന്ന് അദ്ദേഹം ഇതുവരെയും വെളിപ്പെടുത്തിയിട്ടില്ല.

അതേസമയം അഫ്ഗാന്‍ ഇനി അറിയപ്പെടുക ഇസ്ലാമിക് എമിറേറ്റ്‌സ് ഓഫ് അഫ്ഗാനിസ്ഥാന്‍ എന്നപേരിലെന്നും പ്രഖ്യാപനം ഉടനെന്നും താലിബാന്‍ പറഞ്ഞിരുന്നു.  അഫ്ഗാന്‍ പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ നിന്ന് ദേശീയ പതാക നീക്കി പകരം താലിബാന്‍ പതാക സ്ഥാപിച്ചിരുന്നു.

താലിബാന്‍ നേതൃത്വത്തില്‍ പുതിയ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ച അന്തമിഘട്ടത്തിലാണ്. അഫ്ഗാനിസ്താനിലെ പ്രധാന ഓഫിസുകളുടെ നിയന്ത്രണവും താലിബാന്‍ ഏറ്റെടുത്തു. ഭരണത്തിന് മൂന്നംഗ താത്കാലിക സമിതിയെ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

മുന്‍ പ്രസിഡന്റ് ഹമീദ് കര്‍സായിയുടെ നേതൃത്വത്തിലുള്ള സമിതിയില്‍ താലിബാന്‍ അംഗവുമുണ്ട്. മുന്‍ പ്രധാനമന്ത്രി ഗുല്‍ബുദീന്‍ ഹെക്മത്യാര്‍, അബ്ദുല്ല അബ്ദുല്ല എന്നിവരും സമിതിയില്‍ ഉള്‍പ്പെടുന്നു. ഇന്നലെയോടെ കാബൂള്‍ താലിബാന്‍ പിടിച്ചടക്കി പൂര്‍ണ നിയന്ത്രണം ഏറ്റെടുത്തിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News