അഫ്ഗാനിസ്ഥാനില്‍ യുദ്ധം അവസാനിച്ചെന്ന് താലിബാന്‍; പുതിയ സര്‍ക്കാര്‍ ഉടന്‍ അധികാരമേല്‍ക്കുമെന്ന് സൂചന

അഫ്ഗാനിസ്ഥാനില്‍ യുദ്ധം അവസാനിച്ചെന്ന് താലിബാന്‍. അഫ്ഗാനിസ്താന്റെ പൂര്‍ണനിയന്ത്രണം ഏറ്റെടുത്തതോടെയാണ് യുദ്ധം അവസാനിച്ചെന്ന് താലിബാന്‍ അറിയിച്ചതായി റിപ്പോര്‍ട്ടുകള്‍ വരുന്നത്. പുതിയ സര്‍ക്കാര്‍ ഉടന്‍ അധികാരമേല്‍ക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അതിനിടെ രാജ്യം വിടാൻ കാബൂൾ വിമാനത്താവളത്തിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. താലിബാന്‍ അഫ്ഗാനിസ്ഥാന്‍ പിടിച്ചടക്കിയതോടെ കാബൂളില്‍ നിന്ന് ജനങ്ങളുടെ കൂട്ടപ്പലായനം നടക്കുകയാണ്.  ആളുകള്‍ കൂട്ടമായി പലായനം ചെയ്യാനെത്തിയതോടെ  കാബൂള്‍ വിമാനത്താവളത്തില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്.

അതേസമയം അഫ്ഗാന്‍ ഇനി അറിയപ്പെടുക ഇസ്ലാമിക് എമിറേറ്റ്‌സ് ഓഫ് അഫ്ഗാനിസ്ഥാന്‍ എന്നപേരിലെന്നും പ്രഖ്യാപനം ഉടനെന്നും താലിബാന്‍. അതേസമയം അഫ്ഗാന്‍ പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ നിന്ന് ദേശീയ പതാക നീക്കി പകരം താലിബാന്‍ പതാക സ്ഥാപിച്ചിരുന്നു.

താലിബാന്‍ നേതൃത്വത്തില്‍ പുതിയ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ച അന്തമിഘട്ടത്തിലാണ്. അഫ്ഗാനിസ്താനിലെ പ്രധാന ഓഫിസുകളുടെ നിയന്ത്രണവും താലിബാന്‍ ഏറ്റെടുത്തു. ഭരണത്തിന് മൂന്നംഗ താത്കാലിക സമിതിയെ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel