ഒഴിവുകള്‍ നികത്താതില്‍ കേന്ദ്രത്തിനെതിരെ വിമര്‍ശനവുമായി സുപ്രീംകോടതി

രാജ്യത്തെ വിവിധ ട്രൈബ്യുണലുകളിലെ ഒഴിവുകള്‍ നികത്താത്തതില്‍ രൂക്ഷവിമര്‍ശനവുമായി സുപ്രീംകോടതി. ഒരു വര്‍ഷമായി നിയമന നടപടികള്‍ പുരോഗമിക്കുകയാണെന്ന് മാത്രമാണ് പറയുന്നതെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി. രമണ പറഞ്ഞു.

ട്രൈബ്യുണലുകള്‍ ഒന്നുകില്‍ പ്രവര്‍ത്തിക്കണം, അല്ലെങ്കില്‍ അടച്ചുപൂട്ടണം എന്നാണ് സുപ്രീം കോടതിയുടെ ഉത്തരവ്. ഒഴിവുകള്‍ നികത്താന്‍ കേന്ദ്രസര്‍ക്കാരിന് പത്ത് ദിവസം സമയമാണ് കോടതി അനുവദിച്ചിരിക്കുന്നത്

പൊതുതാത്പര്യഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാരിന് നോട്ടീസ് അയക്കാനും സുപ്രീംക്കോടതിയുടെ നിര്‍ദേശമുണ്ട്

ട്രൈബ്യുണല്‍ റിഫോംസ് ബില്‍ പാര്‍ലമെന്റില്‍ കൊണ്ടുവന്ന രീതിയെയും സുപ്രീംകോടതി വിമര്‍ശിച്ചു.

സുപ്രീംകോടതി ചില വകുപ്പുകള്‍ റദ്ദാക്കിയതിന് പിറകെ കേന്ദ്രം പുതിയ നിയമം കൊണ്ടുവന്നിരുന്നു. നിയമനിര്‍മാണം പാര്‍ലമെന്റിന്റെ പരിധിയിലുള്ള കാര്യമാണെങ്കിലും, ബില്‍ കൊണ്ടുവന്നതിന് പിന്നിലെ കാരണം എന്താണെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി. രമണ ആരാഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here