മാനസ കൊലക്കേസ്: വീണ്ടും ബീഹാറിലേക്ക് പോകാനൊരുങ്ങി പൊലീസ്

കോതമംഗലം ദന്തല്‍ വിദ്യാര്‍ത്ഥിനി മാനസയെ കൊലപ്പെടുത്തിയ കേസില്‍ അന്വേഷണത്തിന്റെ ഭാഗമായി വീണ്ടും ബീഹാറിലേക്ക് പോകാനൊരുങ്ങി പൊലീസ്. കേസില്‍ മറ്റാര്‍ക്കൊക്കെ പങ്കുണ്ടെന്ന് അറസ്റ്റിലായ സോനു കുമാറും, മനീഷ് കുമാറും വ്യക്തമാക്കത്ത സാഹചര്യത്തിലാണ് അന്വേഷണ സംഘം വീണ്ടും ബീഹാറിലേക്ക് പോകുന്നത്. കേരളത്തിലേക്ക് കൂടുതല്‍ തോക്ക് വില്‍പ്പന നടത്തിയിട്ടുണ്ടോയെന്നും പൊലീസ് പരിശോധിക്കും.

മാനസയുടെ കൊലപാതകത്തിന് രഖില്‍ ഉപയോഗിച്ച തോക്ക് നല്‍കിയത് തങ്ങളാണെന്ന് പ്രതികളായ സോനു കുമാറും, മനീഷ് കുമാറും സമ്മതിച്ചിട്ടുണ്ടെങ്കിലും കേസില്‍ മറ്റാര്‍ക്കൊക്കെ പങ്കുണ്ടെന്ന് പ്രതികള്‍ വ്യക്തമാക്കിയിട്ടില്ല. അറസ്റ്റിലായ സോനു കുമാറിനും മനീഷ് കുമാറിനും പുറമേ മറ്റു രണ്ടുപേരുമായും രഖില്‍ ബീഹാറിലൂടെ കാറില്‍ സഞ്ചരിക്കുന്ന ഫോട്ടോ പൊലീസിന് ലഭിച്ചിട്ടുണ്ട്.

ബീഹാര്‍ മുന്‍ഗര്‍ പോലീസിന്റെ സഹായത്തോടെ ഇവരെ കണ്ടെത്തുകയാണ് പൊലീസിന്റെ അടുത്ത ലക്ഷ്യം. കൂടാതെ പ്രതികള്‍ രഖിലിനെ കൂടാതെ മറ്റ് പലര്‍ക്കും തോക്ക് വില്‍പ്പന നടത്തിയതായി പൊലീസ് സംശയിക്കുന്നുണ്ട്. അത് ആരൊക്കെയാണെന്നും കേരളത്തിലുള്ള മറ്റാര്‍ക്കെങ്കിലും ഇത്തരത്തില്‍ തോക്ക് നല്‍കിയിട്ടുണ്ടോയെന്നും പോലീസ് പരിശോധിക്കും.

നിലവില്‍ പ്രതികളായ സോനു കുമാറും, മനീഷ് കുമാറും ഇക്കാര്യങ്ങള്‍ സമ്മതിച്ചിട്ടില്ല. തങ്ങള്‍ കേരളത്തിലെ മറ്റാര്‍ക്കും തോക്ക് നല്‍കിയിട്ടില്ലെന്നാണ് ഇവര്‍ നല്‍കിയ മൊഴി. ഇതോടെയാണ് ബീഹാറിലെത്തി കൂടുതല്‍ അന്വേഷണം നടത്താന്‍ പോലിസ് നീങ്ങുന്നത്. അതേസമയം ഹൈദരാബാദിലേക്ക് ഫൊറന്‍സിക് പരിശോധനയ്ക്കയച്ച തോക്കിന്റെ റിപ്പോര്‍ട്ട് ഈ ആഴ്ച ലഭിക്കും.

ഈ റിപ്പോര്‍ട്ടില്‍ രാഖിലിന്റേതല്ലാതെ മറ്റാരുടെയെങ്കിലും വിരലടയാളം തോക്കില്‍ പതിഞ്ഞിട്ടുണ്ടോയെന്ന് കണ്ടെത്താന്‍ കഴിയുമെന്നാണ് പൊലീ കണക്ക് കൂട്ടുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News