പി കെ നവാസിനെതിരെ നടപടിയെടുക്കാതെ ലീഗ് നേതൃത്വം

ലൈംഗികാധിക്ഷേപ പരാതിയില്‍ നടപടിയെടുക്കാതെ ലീഗ് നേതൃത്വം. നടപടി വൈകുന്നത് എം എസ് എഫില്‍ കടുത്ത ഭിന്നത സൃഷ്ടിച്ചിരിക്കുകയാണ്. മുനവ്വറലി ശിഹാബ് തങ്ങള്‍ നടപടിക്ക് നിര്‍ദ്ദേശിച്ചെങ്കിലും എതിര്‍ത്ത് ഒരു വിഭാഗം രംഗത്തുണ്ട്.പരാതിയില്‍ ഇന്നും ചര്‍ച്ച നടക്കുകയാണ്.

നടപടി വേണമെന്ന നിലപാടില്‍ത്തന്നെയാണ് ഹരിത ഭാരവാഹികള്‍. ലൈംഗികാധിക്ഷേപത്തില്‍ പരാതിയുയര്‍ന്ന ഘട്ടത്തില്‍ തന്നെ
ആരോപണ വിധേയരെ സംരക്ഷിക്കുന്ന നിലപാടായിരുന്നു ലീഗ് നേതൃത്വത്തിന്റേത്. പി കെ നവാസ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ഇതേ തുടര്‍ന്ന് ഹരിത വിഭാഗം സംസ്ഥാന ഭാരവാഹികള്‍ വനിതാ കമ്മീഷന് പരാതി നല്‍കി.

ഇതോടെ വനിതാ ഭാരവാഹികള്‍ക്കെതിരെ കടുത്ത സമ്മര്‍ദ്ദമാണ് നേതൃത്വത്തിന്റെ ഭാഗത്തുനിന്നുണ്ടാവുന്നത്. മുനവ്വറലി ശിഹാബ് തങ്ങള്‍ നടപടി ആവശ്യപ്പെട്ടിരുന്നെങ്കിലും ശക്തമായ എതിര്‍പ്പുണ്ടായി.ഇന്ന് വൈകീട്ടോടെ പരാതി പിന്‍ വലിപ്പിക്കാന്‍ എം എസ് എഫ് നേതാക്കളോടും ചിലര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.പരാതിയില്‍ ഉറച്ചുനില്‍ക്കാനാണ് ഹരിത തീരുമാനിച്ചിരിക്കുന്നത്.അതേ സമയം ഇന്നും ഇതുസംബന്ധിച്ച് ചര്‍ച്ച നടക്കുകയാണ്.ഹരിത ഭാരവാഹികള്‍ പാണക്കാടുണ്ട്.

കഴിഞ്ഞ ദിവസങ്ങളില്‍ കൂടുതല്‍ അധിക്ഷേപ ഫോണ്‍ സംഭാഷണങ്ങള്‍ പുറത്തുവന്നതോടെ താല്‍ക്കാലിക നടപടിയെങ്കിലുമുണ്ടാവാനാണ് സാധ്യത.കോഴിക്കോട് ലീഗ് നേതൃത്വം വിളിച്ചുചേര്‍ത്ത ഇതുസംബന്ധിച്ച യോഗങ്ങളില്‍ വാക്തര്‍ക്കങ്ങള്‍ നടന്നിരുന്നു.ആരോപണങ്ങള്‍ നേരിടുന്നവരെ സംരക്ഷിക്കരുതെന്ന ശക്തമായ നിലപാട് ഒരു വിഭാഗത്തിനുണ്ട്.അതല്ലെങ്കില്‍ കടുത്ത തീരുമാനത്തിലേക്ക് നീങ്ങുമെന്ന മുന്നറിയിപ്പും ഇവര്‍ നല്‍കുന്നു.

സംഘടനാ പരിചയമുള്ളവരുള്ളവരെ ഒഴിവാക്കി ഉന്നത സ്വാധീനത്താല്‍ എം എസ് എഫ് നേതൃത്വത്തിലേക്ക് വന്നയാളാണ് പി കെ നവാസ്. സംഘടനയില്‍ സ്വാധീനമുണ്ടാക്കാന്‍ നവാസ് ഗ്രൂപ്പിസം വളര്‍ത്തുന്നതായി നേരത്തേ തന്നെ ആക്ഷേപമുള്ളതാണ്.ഇതിനിടെയാണ് പുതിയ വിവാദങ്ങള്‍ എം എസ് എഫിനെത്തന്നെ പ്രതിസന്ധിയിലാക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News