സോഫ്റ്റ് ഡ്രിങ്കുകള്‍ ഉപയോഗിക്കുന്നവരാണോ നിങ്ങള്‍;സൂക്ഷിക്കുക പല്ലിനും ഹൃദയത്തിനും പണികിട്ടും

അമ്ലസ്വഭാവമുള്ള സോഫ്റ്റ് ഡ്രിങ്കുകള്‍ കഴിക്കുന്നതു മൂലം ഹൃദ്രോഗം ദന്തക്ഷയവും ഉണ്ടാകുന്നതിനുള്ള സാധ്യത ഏറെയാണ്. ഇത്തരം പാനീയങ്ങള്‍ കുടിച്ചാല്‍ മുപ്പത് സെക്കന്‍ഡിനുള്ളില്‍ തന്നെ പല്ലിന്റെ ഇനാമലിന് പ്രശ്നങ്ങളുണ്ടായിത്തുടങ്ങും. സോഫ്റ്റ് ഡ്രിങ്കുകള്‍ പ്രധാനമായും കുടിക്കുന്നത് യുവാക്കളും കുട്ടികളുമാണ് അതു കൊണ്ടു തന്നെ ഇത്തരത്തിലുള്ള രോഗങ്ങള്‍ ഏറ്റവും കൂടുതല്‍ ബാധിക്കുന്നതും ഇത്തരക്കാരെയാണ്

അമ്ലസ്വഭാവമുള്ള പാനീയങ്ങള്‍ കുടിച്ചശേഷം കിടന്നാല്‍ പലപ്പോഴും പല്ലുകടിക്കാറുണ്ട്. വയറ്റിലുള്ള പാനീയം തികട്ടി വരാതിരിക്കാനുള്ള ശരീരത്തിന്റെ പ്രതിരോധ പ്രവര്‍ത്തനമാണിത്. ഇതും പല്ലിന് ഗുരുതരമായ പ്രശ്നങ്ങളുണ്ടാക്കുമെന്നാണ് ഗവേഷകരുടെ മുന്നറിയിപ്പ്.

ഇവ കുടിച്ചു കഴിഞ്ഞാല്‍ വായ വൃത്തിയാക്കാന്‍ ആരും മുതിരാറില്ല. എന്നതാണ് ഏറ്റവും വലിയ പ്രശ്‌നം. വിദേശ രാജ്യങ്ങളില്‍ ദന്തക്ഷയവുമായി ആശുപത്രികളില്‍ എത്തുന്നവരുടെ എണ്ണം കൂടിവരികയാണ്. അതിനുള്ള പ്രധാന കാരണവും സോഫ്റ്റ് ഡ്രിങ്കുകളുടെ അമിത ഉപയോഗമാണ്.

പതിവായി സോഫ്റ്റ് ഡ്രിങ്കുകള്‍ കുടിക്കുന്നത് ഹൃദയാരോഗ്യത്തെ ബാധിക്കുമെന്നും പഠനങ്ങള്‍ കണ്ടെത്തിയിരുന്നു. ഇത് പ്രധാനമായും കുട്ടികളെയാണ് ബാധിക്കുക. ചെറുപ്രായത്തില്‍ സോഫ്റ്റ് ഡ്രിങ്കുകള്‍ അമിതമായി ഉപയോഗിക്കുന്നത് അവരുടെ കണ്ണിന് പിന്നിലുള്ള ധമനികളെ ചുരുക്കുകയും അത് ഭാവിയില്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന് കാരണമാകുകയും ചെയ്യും. തുടര്‍ന്ന് അത് ഹൃദയത്തെയും ബാധിക്കുന്നതിന് സാധ്യത കൂടുതലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News