രണ്ടുപേരേം ഒരുമിച്ച് എയറില്‍ കയറ്റിയപ്പോള്‍ എന്തൊരു മനസുഖം… ആഹാ… കെ സുരേന്ദ്രനേയും ശ്രീജിത്ത് പണിക്കരേയും എയറില്‍ നിന്നും ഇറങ്ങാന്‍ അനുവദിക്കാതെ ട്രോളന്മാര്‍

നിങ്ങള്‍ എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണല്ലോ അവസ്ഥയെന്ന് സംഘികളെ നോക്കി നമ്മള്‍ പറയാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. നമ്മുടെ കളിയാക്കലുകള്‍ കണ്ടിട്ടെങ്കിലും അവര്‍ക്ക് സ്വയം അത് മനസിലാക്കുമെന്ന് നമ്മള്‍ കരുതുന്നുണ്ടെങ്കില്‍ അത് ഒരിക്കലും നടക്കാത്ത ആഗ്രഹമായി മനസില്‍ കുഴിച്ചുമൂടേണ്ടിവരുമെന്ന് ഉറപ്പിക്കുന്നതാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ കഴിഞ്ഞ ദിവസത്തെ പ്രകടനം.

പറഞ്ഞുവരുന്നത് മറ്റൊന്നിനെയും കുറിച്ചല്ല… കഴിഞ്ഞ ദിവസം നമ്മുടെ സുരയണ്ണന്‍ ദേശീയ പതാക തലതിരിച്ച് ഉയര്‍ത്തിയിരുന്നല്ലോ.. അതിനെ കുറിച്ചാണ്. എന്നാല്‍ അതിലും രസകരമായ മറ്റൊന്ന് എന്തെന്നാല്‍, ദേശീയ പതാക എങ്ങനെ ഉയര്‍ത്തണമെന്ന് മ്മടെ ബിജെപീടെ സ്വന്തം ആള് ശ്രീജിത്ത് പണിക്കര്‍ വിശദമായി ഫെയ്‌സ്ബുക്കിലൂടെ പറഞ്ഞിരുന്നു.

എന്നാല്‍ അത് കണ്ടിട്ട്‌പോലും ദേശീയ പതാക തലതിരിച്ച് ഉയര്‍ത്തിയ സുരയണ്ണനാണ് മാസ്സ. ഏതായാലും ശ്രീജിത്ത് പണിക്കര്‍ക്കും സുരയണ്ണനും ഇപ്പോള്‍ താഴെയൊന്നും നില്‍ക്കാന്‍ സമയമില്ല. കാര്യമെന്തെന്നോ… ഇരുവരെയും സോഷ്യല്‍മീഡിയ ഇന്നലെ എയറില്‍ കയറ്റിയതാണ്. ഒന്ന് താഴോട്ടിറങ്ങാന്‍ ഇരുവരെയും ട്രോളന്മാര്‍ സമ്മതിച്ചിട്ടില്ല.

ബിജെപി അനുഭാവി ശ്രീജിത്ത് പണിക്കര്‍ ഫേസ്ബുക്കിലിട്ട പോസ്റ്റ് സഹിതമാണ് ഭൂരിഭാഗം ട്രോളുകളും. ഇന്നലെ രാവിലെ ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസില്‍ സുരേന്ദ്രന്‍ ആദ്യം പതാക ഉയര്‍ത്തിയത് തലതിരിച്ചായിരുന്നു. തെറ്റ് മനസിലായി ഉടന്‍ തിരുത്തിയെങ്കിലും വീഡിയോയും ഫോട്ടോയും പ്രചരിച്ചതോടെ സംഭവം ട്രോളന്‍മാര്‍ ഏറ്റെടുക്കുകയായിരുന്നു.

പതാക ഉയര്‍ത്തിയപ്പോള്‍ കയര്‍ കുരുങ്ങിയതാണെന്നും അതുകൊണ്ട് സംഭവിച്ച പിഴവാണെന്നുമാണ് ബിജെപി വിശദീകരണം. ഇതിനിടെ മൊബൈല്‍ ഫോണില്‍ നോക്കി ജനഗണമന ആലപിച്ച് കേന്ദ്രസഹമന്ത്രിയും ബിജെപി നേതാവുമായ വി മുരളീധരനും വിവാദത്തില്‍പ്പെട്ടു. അറ്റന്‍ഷനില്‍ നിന്ന് ദേശീയഗാനം ആലപിക്കേണ്ടതിന് പകരമാണ് മൊബൈല്‍ ഫോണില്‍ നോക്കി ജനഗണമന പാടി മന്ത്രി വിവാദത്തിലായത്.

ഏതായാലും ട്രോളന്മാര്‍ക്ക് ഇപ്പോള്‍ ചാകരയാണ്. കെ സുരേന്ദ്രനെ ട്രോളണോ അതോ ശ്രീജിത്ത് പണിക്കരെ ട്രോളണോ അതും അല്ല ഇനി മുരളീധരനെ ട്രോളണോ എന്ന സംശയമാണ് സോഷ്യല്‍മീഡിയയ്ക്കും ട്രോളന്മാര്‍ക്കും.

ഇരുവരേയും എയറില്‍ കയറ്റിയ ട്രോളുകള്‍ കാണാം :

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News