പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍; വിദഗ്ധ സമിതിയെ എതിര്‍ത്ത് ഹര്‍ജിക്കാര്‍, ഫോണ്‍ ചോര്‍ത്തിയിട്ടില്ലെങ്കില്‍ സമിതി എന്തിന് ?

പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിഷയത്തില്‍ വിദഗ്ധ സമിതിയെ നിയോഗിക്കുമെന്ന കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ  എതിര്‍ത്ത് ഹര്‍ജിക്കാര്‍. ഫോണ്‍ ചോര്‍ത്തിയിട്ടില്ലെങ്കില്‍ സമിതി എന്തിനെന്ന് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ വ്യക്തമാക്കി.

ചോര്‍ത്തല്‍ നടന്നെന്ന് 2019 ല്‍ സമ്മതിച്ചിട്ടുണ്ട്. കേന്ദ്രം വസ്തുതകളാണ് പറയേണ്ടതെന്ന് കപില്‍ സിബല്‍ ചൂണ്ടിക്കാട്ടി.  പെഗാസസ് ചാര സോഫ്റ്റ്‌വെയർ വാങ്ങിയോ എന്നതിൽ കേന്ദ്രസർക്കാർ സത്യവാങ്മൂലത്തിൽ വ്യക്തത വരുത്തിയിട്ടില്ല. അക്കാര്യം വ്യക്തമാക്കാതെ ഞങ്ങളുടെ ഹർജികൾ ഊഹങ്ങളുടെ അടിസ്ഥാനത്തിലെന്ന് എങ്ങനെ പറയാൻ കഴിയും ?. കപില്‍ സിബല്‍ പറഞ്ഞു.

പെഗാസസ് ഉപയോഗിച്ചിട്ടില്ലെങ്കിൽ വിദഗ്ധ സമിതിയുടെ തന്നെ ആവശ്യമില്ല. പെഗാസസ് ഉപയോഗിച്ചിട്ടുണ്ടെങ്കിൽ വിദഗ്ധ സമിതിക്ക് എന്ത് ചെയ്യാൻ കഴിയുമെന്നും അഡ്വക്കേറ്റ് കപിൽ സിബൽ പറഞ്ഞു.

പെഗാസസ് ഉപയോഗിച്ച് ഫോൺ ചോർത്തൽ നടന്ന കാര്യം 2019ൽ കേന്ദ്രസർക്കാർ പാർലമെന്റിൽ സമ്മതിച്ചിട്ടുണ്ട്. പിന്നെങ്ങനെ ഇപ്പോൾ നിഷേധിക്കാൻ കഴിയും. കേന്ദ്രസർക്കാർ വസ്തുതകളുമായി മുന്നോട്ടുവരണമെന്നും കപിൽ സിബൽ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here