ട്രൈബ്യൂണലുകൾ പ്രവർത്തിക്കണം, അല്ലാത്തപക്ഷം അടച്ചുപൂട്ടണം; കേന്ദ്ര സര്‍ക്കാരിന് രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി

രാജ്യത്തെ വിവിധ ട്രൈബ്യൂണലുകളിലെ ഒഴിവുകൾ നികത്താത്തതിൽ കേന്ദ്രസർക്കാറിനെതിരെ  രൂക്ഷവിമർശനവുമായി സുപ്രീംകോടതി. ഒരു വർഷമായി നിയമന നടപടികൾ പുരോഗമിക്കുകയാണെന്ന് മാത്രമാണ് കേന്ദ്രസർക്കാർ പറയുന്നതെന്ന് ചീഫ് ജസ്റ്റിസ് എൻ.വി. രമണ വിമർശിച്ചു.

ട്രൈബ്യൂണലുകൾ ഒന്നുകിൽ പ്രവർത്തിക്കണം, അല്ലെങ്കിൽ അടച്ചുപൂട്ടണമെന്നും വ്യക്തമാക്കിയ കോടതി, ഒഴിവുകൾ നികത്താൻ കേന്ദ്രസർക്കാരിന് പത്ത് ദിവസം സമയം അനുവദിച്ചു.

പൊതുതാത്പര്യഹർജിയിൽ കേന്ദ്രസർക്കാരിന് നോട്ടീസ് അയക്കാനും സുപ്രീംകോടതി നിർദേശം നൽകി. അതേസമയം, ട്രൈബ്യൂണൽ റിഫോംസ് ബിൽ പാർലമെന്റിൽ കൊണ്ടുവന്ന രീതിയെയും സുപ്രിംകോടതി വിമർശിച്ചു.

സുപ്രീംകോടതി ചില വകുപ്പുകൾ റദ്ദാക്കിയതിന് പിറകെ കേന്ദ്രം പുതിയ നിയമം കൊണ്ടുവന്നെന്നും നിയമനിർമാണം പാർലമെന്റിന്റെ പരിധിയിലുള്ള കാര്യമാണെങ്കിലും, ബിൽ കൊണ്ടുവന്നതിന് പിന്നിലെ കാരണം എന്താണെന്നും ചീഫ് ജസ്റ്റിസ് എൻ.വി. രമണ ചോദിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News