അഡ്വ.ജയശങ്കറിനെതിരെ കേസെടുത്തു; അടിസ്ഥാനരഹിതമായ പരാമര്‍ശത്തിനാണ് കേസെടുത്തത്

സ്പീക്കര്‍ എംബി രാജേഷിന്റെ പരാതിയില്‍ അഡ്വ. ജയശങ്കറിനെതിരെ കേസെടുത്തു. ഒറ്റപ്പാലം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് കേസെടുത്തത്. വാളയാര്‍ കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട അടിസ്ഥാനരഹിതമായ പരാമര്‍ശത്തിനെതിരെയായിരുന്നു പരാതി.

എംബി രാജേഷിനെതിരെയും ഭാര്യ സഹോദരന്‍ നിതില്‍ കണിച്ചേരിക്കെതിരെയുമായിരുന്നു പരാമര്‍ശം. ചാനല്‍ ചര്‍ച്ചയിലാണ് ജയശങ്കര്‍ ഇത്തരത്തില്‍ അപകീര്‍ത്തികരമായ പരാമശം നടത്തിയത്. നവംബര്‍ 20ന് നേരിട്ട് ഹാജരാകാനാണ് കോടതിയുടെ ഉത്തരവ്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here