കരുതലിന്‍റെ ഓണവുമായി കൈരളി: കിറ്റുകൾ വിതരണം ചെയ്ത് ജോൺ ബ്രിട്ടാസ് എം പി

ജീവനക്കാർക്ക് ഓണത്തിനുള്ള ഭക്ഷ്യക്കിറ്റ് വിതരണം ചെയ്ത് കൈരളി ജീവനക്കാരുടെ കൂട്ടായ്മയായ മീഡീയ ക്ലബ്. ലളിതമായ ചടങ്ങിൽ വെച്ച് മാനേജിംഗ് ഡയറക്ടർ ജോൺ ബ്രിട്ടാസ് എം പി കിറ്റുകൾ വിതരണം ചെയ്തു.

കൈരളിയുടെ ആരംഭകാലം മുതൽ പതിവായുള്ള ഓണാഘോഷ ചടങ്ങുകൾ കൊവിഡ് മൂലം നടത്താൻ കഴിയാത്ത സാഹചര്യത്തിലാണ് ജീവനക്കാർക്ക് ഭക്ഷ്യ കിറ്റ് നൽകാമെന്ന് ജീവനക്കാരുടെ കൂട്ടായ്മയായ മീഡീയ ക്ലബ് തീരുമാനിച്ചത്.

എല്ലാ വർഷവും നടക്കാറുള്ള ഓണസദ്യയും ആഘോഷ ചടങ്ങുകളും കൊവിഡ് രൂക്ഷമായതോടെ നടത്താൻ കഴിയുന്നില്ല. ഈ സാഹചര്യത്തിൽ ഉൽപ്പന്നങ്ങൾ വിതരണം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. 16 ഇനം വിഭവങ്ങൾ അടങ്ങിയ ഓണക്കിറ്റിൻ്റെ വിതരണോദ്ഘാടനം മലയാളം കമ്മ്യൂണിക്ഷേൻസ് മാനേജിംഗ് ഡയറക്ടർ ജോൺ ബ്രിട്ടാസ് എം പി നിർവഹിച്ചു.

ജീവനക്കാർക്ക് പുറമെ ,കരാർ ജീവനക്കാർക്കും , കിച്ചൺ മാജിക്കിൽ പങ്കെടുക്കാൻ എത്തിയ കലാകാരൻമാർക്കും കിറ്റുകൾ വിതരണം ചെയ്തു. സീരീയൽ താരം കിഷോർ ചടങ്ങിന് ആശംസകൾ നേർന്നു.

ഫിനാൻസ് ആൻറ് ടെക്നിക്കൽ ഡയറക്ടർ എം വെങ്കിട്ടരാമൻ , കമ്പനി സെക്രട്ടറി കെ .ടി സുകുമാരൻ നായർ ,ന്യൂസ് ഡയറക്ടർ ഡോ. എൻ പി ചന്ദ്രശേഖരൻ , ജനറൽ മാനേജർ മുഹമ്മദ് ആരിഫ് , പ്രോഗ്രാം വിഭാഗം മേധാവി ഉണ്ണി ചെറിയാൻ ,എക്സിക്യൂസ് എഡിറ്റർ എസ്. ശരത്ത് ചന്ദ്രൻ , പ്രൊഡക്ഷൻ വിഭാഗം മേധാവി എ.ജെ പീറ്റർ , കൈരളി മീഡീയാ ക്ലബ് പ്രസിഡൻ്റ് എ.കെ ബൈജു ,സെക്രട്ടറി ബി സുനിൽ എന്നിവർ പങ്കാളികളായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here