ഓണത്തിന് രുചിയൂറും വാഴയ്ക്ക ഉപ്പേരി

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമുള്ള വിഭവമാണ് വാഴയ്ക്ക ഉപ്പേരി അഥവാ വറുത്തുപ്പേരി. സദ്യകളില്‍ പ്രധാനി. ഈ ഓണത്തിന് രുചികരമായ വാഴയ്ക്ക ഉപ്പേരി എങ്ങനെ എളുപ്പത്തില്‍ തയ്യാറാക്കാമെന്ന് നോക്കാം.

ചേരുവകൾ

1.വാഴക്ക 11/2 കിലോ
2. വെളിച്ചെണ്ണ – 1കിലോ
3. ഉപ്പ് 11/2 – 2 ടീസ്പൂൺ

തയ്യാറാക്കുന്ന വിധം

തൊലി കളഞ്ഞു വൃത്തിയാക്കിയ വാഴയ്ക്ക 4, 5 മിനിറ്റ് നേരം വെള്ളത്തിൽ കുതിർത്തിടുക. വളരെ നേർത്ത രീതിയിൽ വാഴയ്ക്ക മുറിച്ച് ചെറിയ കഷ്ണങ്ങൾ ആക്കുക. വലിയ ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ച് വാഴയ്ക്ക പൊരിച്ചെടുക്കുക.ക്രിസ്പ് ആവുന്നത് വരെ മാത്രമേ എണ്ണയിൽ പൊരിക്കാവു. ശേഷം വായ്ക്ക കോരി മാറ്റി അല്പം ഉപ്പ് വിതറണം. കറുമുറെ കഴിക്കാൻ വായ്ക്ക ഉപ്പേരി തയ്യാർ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News