മെയ്ക്കപ്പ് വസ്തുക്കള്‍ ഉപയോഗിക്കുന്നവരാണോ നിങ്ങള്‍; അറിഞ്ഞിരിക്കുക ഈ അപകടങ്ങളെ

സ്ത്രീകളെ സംബന്ധിച്ച് മേയ്ക്കപ്പ് സാധനങ്ങളെന്ന് പറയുന്നത് വളരെ പ്രധാനപ്പെട്ടവയാണ്. ഇത്തരം മേയ്ക്കപ്പ് സാധനങ്ങള്‍ മിക്കവാറും രാസവസ്തുക്കള്‍ കലര്‍ന്നതാണ്. ഇവ താല്‍ക്കാലിക സൗന്ദര്യം മാത്രമേ നല്‍കുകയുള്ളൂയെന്നത് നമ്മുക്ക് അറിയാമെങ്കിലും അതുപയോഗിക്കാതിരിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. ചര്‍മത്തിനും ആരോഗ്യത്തിനും ഒരു പോലെ ഇത്തരം രാസവസ്തുക്കള്‍ ദോഷങ്ങളുണ്ടാക്കുന്നുണ്ടെന്നതാണ് വാസ്തവം.

ഇത്തരം ചില മേയ്ക്കപ്പ് സാധനങ്ങളേയും ഇവ വരുത്തി വയ്ക്കുന്ന ദോഷങ്ങളെയും കുറിച്ച് അറിയൂ.

ലിപ്സ്റ്റിക് ചുണ്ടിന് നിറം നല്‍കുമെങ്കിലും ഇത് ചുണ്ടിനെ വരണ്ടതാക്കുകയാണ് ചെയ്യുന്നത്. ചില ലിപ്സ്റ്റിക്കുകളിലും ലിപ്ബാമിലും ദോഷകരമായ രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ട്. ചിലയിനം ചുവന്ന ലിപ്സ്റ്റിക്കില്‍ ലെഡ് അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിനെ വരെ കേടു വരുത്തുന്ന ഒന്നാണ്.

മോയിസ്ചറൈസര്‍ ഉപയോഗിക്കാത്ത ആരും തന്നെ കാണില്ല. എന്നാല്‍ ഇവ ചര്‍മത്തിന് നല്ലതല്ല. മിക്കവാറും മോയിസ്ചറൈസറുകളില്‍ പാരഫിന്‍ ഓയില്‍, മിനറല്‍ ഓയില്‍് എന്നിവയാണ് അടങ്ങിയിരിക്കുന്നത്. ഇത് ചര്‍മത്തിന് നല്ലതല്ല. വെജിറ്റബിള്‍ ഓയില്‍ അടങ്ങിയ ഉല്‍പന്നങ്ങള്‍ വാങ്ങുന്നതാണ് കൂടുതല്‍ നല്ലത്.

കണ്‍മഷിയും കണ്ണിന് ദോഷമേ വരുത്തുന്നുള്ളൂ. ഇവ ഡ്രൈ ഐ, ഗ്ലൂക്കോമ, ചെങ്കണ്ണ് തുടങ്ങിയ പ്രശ്നങ്ങള്‍ വരുത്തി വയ്ക്കും. ഇവയിലെ രാസവസ്തുക്കള്‍ തന്നെയാണ് കാരണം. വീട്ടിലുണ്ടാക്കുന്ന കണ്‍മഷി ഉപയോഗിക്കുന്നതാണ് പരിഹാരം.

ടാല്‍കം പൗഡര്‍ ഒവേറിയന്‍ ക്യാന്‍സര്‍ വരെ വരുത്താന്‍ കഴിവുള്ളതാണ്. ഇവ കൂടുതല്‍ ഉപയോഗിക്കുന്നത് ശരീരത്തിനുള്ളില്‍ കടന്ന ഓവറി ലൈനിംഗില്‍ അടിഞ്ഞുകൂടാന്‍ സാധ്യതയാകുന്നു. ഇതാണ് ക്യാന്‍സര്‍ സാധ്യതയുണ്ടാക്കുന്നത്. ലംഗ്സ് അലര്‍ജിയും പൗഡര്‍ ഉണ്ടാക്കുന്നു.

ചര്‍മം വെളുപ്പിക്കാനുള്ള ബ്ലീച്ചിംഗ് ക്രീമുകള്‍ ചര്‍മത്തിന് സംരക്ഷണം നല്‍കുന്ന സ്വാഭാവിക എണ്ണകളെ, അതായത് ചര്‍മത്തില്‍ തന്നെ ഉല്‍പാദിപ്പിക്കപ്പെടുന്ന എണ്ണകളെ നശിപ്പിക്കുന്നു. ഇത് ചര്‍മത്തില്‍ ചുളിവു വീഴാന്‍ കാരണമാക്കുന്നു. ചര്‍മത്തില്‍ അലര്‍ജി പോലുള്ള പ്രശ്നങ്ങളും ഇതുണ്ടാക്കുന്നു.

വാക്സിംഗ് ചര്‍മത്തിലെ രോമം നീക്കാന്‍ ഉപയോഗിക്കുന്നതാണ്. മുഖത്ത് വാക്സിംഗ് ചെയ്യുന്നത് താരതമ്യേന മൃദുവായ മുഖചര്‍മം തൂങ്ങാന്‍ ഇട വരുത്തുന്നു. ഹെയര്‍ ഫോളിക്കിളുകളില്‍ വാക്സിംഗ് മര്‍ദമേല്‍പ്പിക്കുന്നതു കൊണ്ട് മുടി വിവിധ ദിശകളിലേക്കു വളരാന്‍ ഇട വരുന്നു.

ഹെയര്‍ ഡൈ, കളറിംഗ് എന്നിവയും ചര്‍മത്തിന് ദോഷം തന്നെ. ഇവയില്‍ ഫീനൈലെഡിലിയാമിന്‍ എന്നൊരു രാസവസ്തു അടങ്ങിയിട്ടുണ്ട്. ഇത് ക്യാന്‍സറടക്കമുള്ള രോഗങ്ങള്‍ വരുത്താന്‍ കഴിവുള്ളതാണ്.
മണം നല്‍കുന്ന പെര്‍ഫ്യൂം, റൂം ഫ്രെഷ്നര്‍, ഡിറ്റര്‍ജന്റുകള്‍ എന്നിവയും ചര്‍മത്തിന് ദോഷം തന്നെ. ഇവ അലര്‍ജിക്കു കാരണമാകും.

ഡിയോഡറന്റുകള്‍, വിയര്‍ക്കാതിരിക്കാനുള്ള ആന്റിപെര്‍സ്പ്രിയന്റുകള്‍ എന്നിവയും ചര്‍മത്തിന് ദോഷം തന്നെ. ഡിയോഡറന്റുകളില്‍ ആല്‍ക്കഹോള്‍ അടങ്ങിയിരിക്കുന്നതു കൊണ്ട് ഇത് ചര്‍മത്തില്‍ പിഗ്മന്റേഷന്‍, ചൊറിച്ചില്‍ പോലുള്ള പ്രശ്നങ്ങള്‍ വരുത്തി വയ്ക്കുന്നു. ആന്റിപെര്‍സ്പ്രിയന്റുകളില്‍ അലുമിനിയം അടങ്ങിയിട്ടുണ്ട്. ഇത് വിയര്‍പ്പുഗ്രന്ഥികളെ തടസപ്പെടുത്തുകയും ഇതുവഴി ഡെര്‍മറ്റൈറ്റിസ്, അലര്‍ജി തുടങ്ങിയ പ്രശ്നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here