സ്കൗട്ട്സ് & ഗൈഡ്സിനും ഗ്രേസ് മാർക്ക്

സംസ്ഥാനത്തെ എല്ലാ സർവ്വകലാശാലകളിലേയും, ഡിഗ്രി കോഴ്സുകളിൽ പ്രവേശനത്തിന്, സ്കൗട്ട്സ്, ഗൈഡ്സ്, റോവർ, റേഞ്ചർ എന്നിവയിൽ ഹയർ സെക്കൻ്ററി തലത്തിൽ രാജ്യ പുരസ്ക്കാർ സർട്ടിഫിക്കറ്റ്, നന്മ മുദ്ര സർട്ടിഫിക്കറ്റ് എന്നിവ ലഭിച്ചവർക്ക് 15 മാർക്ക് ഗ്രേസ് മാർക്കായി അനുവദിക്കാൻ ഉത്തരവായതായി ബഹു. ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ. ബിന്ദു അറിയിച്ചു.

എൻഎസ്എസ് എൻസിസി എന്നീ സംഘടനകളുടെ ഭാഗമായി പ്രവർത്തിച്ച വിദ്യാർത്ഥികൾക്ക് സംസ്ഥാനത്തെ കോളേജുകളിൽ പ്രവേശനത്തിന് ബോണസ് മാർക്കായി 15 മാർക്ക് അനുവദിച്ചു വരുന്നുണ്ട്. എന്നാൽ സ്കൗട്ട്സ് & ഗൈഡ്സിന് നിലവിൽ ഈ ആനുകൂല്യം ലഭിക്കുന്നില്ല എന്നത് സർക്കാരിൻ്റെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് സ്കൗട്ട്സ് & ഗൈഡ്സിനും ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവിറക്കിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News