മൂന്ന് മാസം പ്രായമുള്ള പെൺകുഞ്ഞിനെ 17കാരൻ ബലാത്സംഗം ചെയ്തു; നില ഗുരുതരം

ലഖ്‌നൗ: മൂന്ന് മാസം മാത്രം പ്രായമുള്ള പെൺകുഞ്ഞിനെ 17-കാരൻ ബലാത്സംഗം ചെയ്തതായി പരാതി. ഉത്തർപ്രദേശിലെ ഇറ്റാ ജില്ലയിലാണ് സംഭവം. കുഞ്ഞ് ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. പ്രതിയെ ഇതുവരെ പൊലീസ് കണ്ടെത്തിയിട്ടില്ല. ഇയാൾ ഒളിവിലാണെന്ന് പൊലീസിനെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.

കുഞ്ഞിനെ ഉറക്കിക്കിടത്തിയ ശേഷം സമീപത്തെ ഗ്രൗണ്ടിൽ കളിക്കുന്ന കുട്ടികളെ നോക്കാൻ ഏൽപ്പിച്ച് അമ്മ പുറത്തുപോയിരിക്കുകയായിരുന്നു. അമ്മ തിരികെ വന്നപ്പോൾ കാണുന്നത് അയൽവാസിയായ 17-കാരൻ കുഞ്ഞിന്റെ കരച്ചിലടക്കാൻ ശ്രമിക്കുന്നതാണ്.

കുട്ടി മലമൂത്രവിസർജനം നടത്തിയെന്നും പരിചരിക്കുകയായിരുന്നുവെന്നുമാണ് അമ്മയോട് 17-കാരൻ പറഞ്ഞത്. തുടർന്ന് കുട്ടിയെ വൃത്തിയാക്കുമ്പോൾ സ്വകാര്യ ഭാഗങ്ങളിൽ നിന്ന് ചോര വരുന്നത് കാണുകയും ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു.

പതിനേഴുകാരനെതിരെ ബലാത്സംഗക്കുറ്റവും പോക്സോയും ചുമത്തി എഫ്ഐആർ രജിസ്റ്റർ ചെയ്തതായി ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് രാജ് കുമാർ സിങ് അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News