വിമാനത്തിന്റെ ചക്രത്തിൽ തൂങ്ങി രക്ഷപ്പെടാൻ ശ്രമം; കാബൂളിൽ രണ്ട്​ പേർക്ക് ദാരുണാന്ത്യം

കാബൂളിൽ നിന്നും വിമാനത്തിൽ രക്ഷപ്പെടാൻ ശ്രമിച്ച രണ്ട്​ പേർക്ക് ദാരുണാന്ത്യം. വിമാനത്തിന്‍റെ ചക്രത്തിൽ തൂങ്ങി രക്ഷപ്പെടാൻ ശ്രമിച്ചവരാണ്​ മരിച്ചത്. കാബൂളിൽ നിന്ന് വിമാനം പറന്നുയർന്നയുടൻ രണ്ടുപേർ താഴേയ്ക്ക് വീഴുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.

വിമാനത്തിന്റെ ടയറിനോട് ചേർന്നുള്ള ഭാഗത്ത് ശരീരം കയർ കൊണ്ട് ബന്ധിപ്പിച്ചായിരുന്നു ഇവർ അഫ്ഗാനിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചത്. എന്നാൽ ശ്രമം ഫലം കണ്ടില്ല.താലിബാൻ അഫ്ഗാനിസ്ഥാനിൽ അധികാരം പിടിച്ചതോടെ പാലായനം ചെയ്യാനുള്ള ശ്രമവുമായി ആയിരങ്ങളാണ് കാബൂൾ എയർപ്പോർട്ടിൽ എത്തുന്നത്.

അതേസമയം, കാബൂൾ വിമാനത്താവളത്തിലെ എല്ലാ സർവ്വീസുകളും നിർത്തിവച്ചിരിക്കുകയാണ്. അഫ്ഗാന്‍ സാഹചര്യം ചര്‍ച്ച ചെയ്യാന്‍ യുഎന്‍ സുരക്ഷാ കൗണ്‍സില്‍ വൈകീട്ട് യോഗം ചേരുന്നുണ്ട്. ഇതിനിടെ താലിബാനെ അംഗീകരിക്കില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News