കൊവിഡ് പ്രതിരോധം: കേരളത്തിന് കേന്ദ്ര ആരോഗ്യമന്ത്രിയുടെ അഭിനന്ദനം

കേരളത്തിൻറെ കൊവിഡ് പ്രതിരോധ പ്രവർത്തങ്ങളെ അഭിനന്ദിച്ച് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ. വാക്സിനേഷൻ കാര്യക്ഷമായി നടപ്പാക്കുന്നതായും കൊവിഡ് മരണ നിരക്ക് കുറച്ച് നിർത്താൻ സാധിച്ചതായും കേന്ദ്രം വിലയിരുത്തി. സംസ്ഥാനത്തിന് കൂടുതൽ വാക്സിൻ നൽകാമെന്നും കേന്ദ്ര ആരോഗ്യമന്ത്രി കൊവിഡ് അവലോകന യോഗത്തിൽ ഉറപ്പ് നൽകി.

കേരളത്തിൽ കൊവിഡ് രോഗവ്യാപനം കുറയാതെ നിൽക്കുന്ന സാഹചര്യത്തിലാണ് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ സ്ഥിതിഗതികൾ നേരിട്ടെത്തി വിലയിരുത്തിയത്. കേരളത്തിൽ കൊവിഡ് രണ്ടാം തരംഗം വൈകിയാണ് തുടങ്ങിയത്.

കേരളത്തിൻറെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ അഭിനന്ദിച്ച കേന്ദ്രമന്ത്രി സംസ്ഥാനത്ത് കൊവിഡ് മരണ നിരക്ക് കുറച്ച് നിർത്താനായെന്നും യോഗത്തിൽ പറഞ്ഞു. കേരളത്തിൻറെ ആരോഗ്യസംവിധാനം മികച്ചതാണെന്നും യോഗത്തിൽ കേന്ദ്രമന്ത്രി അഭിപ്രായപ്പെട്ടു.

വാക്സിനേഷനിൽ കേരളം രാജ്യ ശരാശരിയേക്കാൾ മുന്നിലാണെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണും യോഗത്തിൽ പറഞ്ഞു. ഓഗസ്റ്റ്, സെപ്തംബർ മാസത്തേയ്ക്ക് 1.11കോടി ഡോസ് വാക്സിൻ ലഭ്യമാക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രിയോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. വാക്സിൻ ലഭ്യമാക്കുമെന്ന് കേന്ദ്രമന്ത്രി ഉറപ്പ് നൽകുകയും ചെയ്തു.

കുടാതെ കേരളം സ്വന്തം നിലയിൽ വാക്സിൻ നിർമ്മിക്കാനുള്ള സാധ്യത ആലോചിക്കുന്നുണ്ടെന്നും യോഗത്തിൽ അറിയിച്ചു. ഇതിൽ പൂർണ പിന്തുണ കേന്ദ്രം അറിയിച്ചു. വാക്സിൻ നിർമ്മാണ യൂണിറ്റിൽ സെക്രട്ടറി തലത്തിൽ ചർച്ച നടത്താനും കേന്ദ്ര മന്ത്രി നിർദ്ദേശിച്ചു. ഒന്നര മണിക്കൂർ നീണ്ട് നിന്ന യോഗത്തിൽ മന്ത്രിമാർക്ക് പുറമെ ചീഫ് സെക്രട്ടറി, ഡിജിപി, ആരോഗ്യവകുപ്പ് പ്രൻസിപ്പൽ സെക്രട്ടറി എന്നിവരും പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here