പട്ടത്തിന്റെ നൂൽ കഴുത്തിൽ കുരുങ്ങി; 23കാരന് ദാരുണാന്ത്യം

പട്ടത്തിന്റെ നൂൽ കഴുത്തിൽ കുരുങ്ങി 23-കാരൻ ദാരുണമായി കൊല്ലപ്പെട്ടു. ഞായറാഴ്ചയായിരുന്നു സംഭവം. നിരോധിത പട്ടം നൂലായ മാഞ്ചാ നൂൽ കുരുങ്ങിയാണ് നജാഫ്ഗഡ് സ്വദേശി സൗരഭ് ദഹിയ മരിച്ചത്. ബൈക്കിൽ ബന്ധുവിന്റെ വീട്ടിലേക്ക് പോവുകയായിരുന്നു സൗരഭ്.

വൈകിട്ടോടെ മങ്കോൽപുരി-സുൽത്താൻപുരി മേൽപ്പാതയിലൂടെ സഞ്ചരിക്കുകയായിരുന്നു ഇയാൾ. ഇതിനിടെ നൂൽ കഴുത്തിൽ കുരുങ്ങി. കഴുത്ത് മുറിഞ്ഞ് ചോരവന്നതോടെ സൗരഭ് ബൈക്ക് നിർത്തി. അടുത്തുള്ളവർ ഉടൻതന്നെ ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

നൈലോൺ ചരടിൽ ചില്ലുപൊടി മേമ്പൊടിയായി ഉപയോഗിച്ച് തയ്യാറാക്കുന്ന പ്രത്യേക നൂലാണ് മാഞ്ചാ നൂൽ. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News