കൊവിഡ് പ്രതിരോധ പ്രവർത്തനം: കേരളത്തിന് 267.35 കോടി രൂപ അനുവദിച്ചു

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി കേരളത്തിന് കൊവിഡ് അടിയന്തര സഹായ പാക്കേജിലെ അടുത്ത ഗഡു പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. കൊവിഡ് അടിയന്തര സഹായ പാക്കേജ് പ്രകാരം കേന്ദ്ര സർക്കാർ കേരളത്തിന് 267.35 കോടി രൂപയാണ് അനുവദിച്ചത് . ഇത് സംസ്ഥാനത്തിന്റെ ആരോഗ്യ ഇൻഫ്രാസ്ട്രക്ചർ ശക്തിപ്പെടുത്തുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

ആവശ്യമായ മരുന്ന് ശേഖരണത്തിനായി കേരളത്തിലെ ഓരോ ജില്ലയ്ക്കും ഒരു കോടി രൂപ ലഭ്യമാക്കുമെന്നും കേന്ദ്രം അറിയിച്ചു. കഴിഞ്ഞ ജൂലൈ 31നു ആണ് കേരളത്തിനു അടിയന്തര സഹായത്തിന്റെ ആദ്യ ഗഡു കേന്ദ്രം പ്രഖ്യാപിച്ചത്. 26 കോടി 8 ലക്ഷം രൂപയാണ് ആദ്യ ഗഡുവിൽ കേരളത്തിന് ലഭിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here