‘ക്യാമ്പിൽ പോയത് ഹോക്കി പാഡിൽ കയറ് കെട്ടിക്കൊണ്ട് ‘: കഷ്ടപ്പാടുകളുടെ കാലം വിവരിച്ച് ഒളിമ്പ്യൻ പി ആർ ശ്രീജേഷ്

താൻ പിന്നിട്ട ദുരിത കാലത്തെക്കുറിച്ചും തരണം ചെയ്ത പ്രതിസന്ധികളെക്കുറിച്ചും ഒളിമ്പ്യനും മലയാളി ഹോക്കി താരവുമായ പി ആർ ശ്രീജേഷ്. കൈരളി ന്യൂസിനോടാണ് ഒളിമ്പ്യൻ തൻറെ കഷ്ടപ്പാടുകളുടെ കാലത്തേക്കുറിച്ച് വിവരിച്ചത്.

ഏവരുടേയും കരളലിയിപ്പിക്കുന്നതാണ് ഒളിമ്പ്യൻറെ വാക്കുകൾ. ഒരു കാലത്ത് ക്യാമ്പിൽ പോയത് ഹോക്കി പാഡിൽ കയറ് കെട്ടിക്കൊണ്ടാണെന്ന് ശ്രീജേഷ് പറഞ്ഞു. എല്ലാവരും അത് കണ്ട് തന്നെ കളിയാക്കിയിട്ടുണ്ട്. ആകെയുള്ളത് രണ്ട് ജ‍‍ഴ്സി മാത്രം. അതും ജി വി രാജ സ്പോട്സ് സ്കൂളിൽ നിന്ന് ലഭിച്ചത്. സഹ താരങ്ങൾ മുന്തിയ കന്പനികളുടെ ജ‍ഴ്സി അണിഞ്ഞ് വരുന്പോൾ താൻ ചിന്തിച്ചത് തൻറെ കായിക ജീവിതത്തിൻറെ ഉന്നതി മാത്രമായിരുന്നുവെന്നും ഒളിമ്പ്യൻ അഭിമാനത്തോടെ പറയുന്നു.

പി ആർ ശ്രീജേഷ് കൈരളി ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിൻറെ പ്രസക്തഭാഗം കാണു..

ടോക്കിയോ ഒളിംപിക്‌സിൽ ഇന്ത്യൻ പുരുഷ ഹോക്കി ടീം വെങ്കല മെഡൽ നേടിയപ്പോൾ നിർണായകമായത് ഗോൾ പോസ്റ്റിന് കീഴെ പി ആർ ശ്രീജേഷിൻറെ പ്രകടനമായിരുന്നു. വെങ്കലപ്പോരാട്ടത്തിൽ ജർമനിയെ 5-4ന് മലർത്തിയടിക്കുകയായിരുന്നു ഇന്ത്യ.

1980ന് ശേഷം ആദ്യമായാണ് ഹോക്കിയിൽ ഇന്ത്യ ഒളിംപിക് മെഡൽ നേടിയത്. ജർമനിക്കെതിരായ പോരാട്ടത്തിൽ മത്സരം പൂർത്തിയാവാൻ ആറ് സെക്കൻഡ് മാത്രം ബാക്കിനിൽക്കേ ഐതിഹാസിക സേവുമായി ഇന്ത്യക്ക് മലയാളി താരം മെഡൽ സമ്മാനിക്കുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News