സഹ്റയുടെ പോസ്റ്റ് ഷെയർ ചെയ്ത് പൃഥ്വിയും ടൊവിനോയും; അഫ്ഗാന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം

അഫ്ഗാന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടന്മാരായ പൃഥ്വിരാജും ടൊവിനോ തോമസും. ലോകത്തെമ്പാടുമുള്ള സിനിമാപ്രവര്‍ത്തകരോടും സിനിമാപ്രേമികളോടും ഷെയര്‍ ചെയ്ത് സഹായിക്കാനാവശ്യപ്പട്ട് അഫ്ഗാന്‍ സംവിധായിക സഹ്റ കരീമി ഇട്ട കത്താണ് ഇരുവരും തങ്ങളുടെ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്.

ഇതിനോടകം നിരവധിപേർ പൃഥ്വിരാജിന്റേയും ടൊവിനോയുടേയും പോസ്റ്റിനു കീഴെ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകളുമായി എത്തി.

നേരത്തെ, ഗായകരായ ഹരീഷ് ശിവരാമകൃഷ്ണനും സിത്താരയും അഫ്ഗാന് പിന്തുണയുമായി എത്തിയിരുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇരുവരും താലിബാനെതിരെ വിമര്‍ശനമുയർത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News