അഫ്‌ഗാനിസ്ഥാനിൽ കുടുങ്ങിയ ഇന്ത്യാക്കാരുടെ സുരക്ഷ ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

അഫ്‌ഗാനിസ്ഥാനിലുള്ള മുഴുവൻ ഇന്ത്യാക്കാരുടെയും സുരക്ഷ ഉറപ്പാക്കുമെന്ന്‌ വിദേശകാര്യ മന്ത്രാലയം. നിരന്തരം അവരുമായി ബന്ധപ്പെടുകയും അടിയന്തര സാഹചര്യങ്ങളിൽ ബന്ധപ്പെടേണ്ട നമ്പറുകൾ അവർക്ക്‌ ലഭ്യമാക്കുകയും ചെയ്‌തിട്ടുണ്ട്‌.

അഫ്‌ഗാനിലെ സംഭവ വികാസങ്ങൾ ഇന്ത്യ സൂക്ഷ്‌മമായി നിരീക്ഷിക്കുകയാണ്‌. എംബസി ഉദ്യോഗസ്ഥരുടെയും സിഖ്‌, ഹിന്ദു ന്യൂനപക്ഷ വിഭാഗങ്ങളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും അഫ്‌ഗാനിലെ ഇന്ത്യയുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനുമുള്ള എല്ലാ നടപടികളും സർക്കാർ സ്വീകരിക്കുന്നുണ്ട്‌.

കാബൂൾ വിമാനത്താവളത്തിന്‍റെ പ്രവർത്തനം നിർത്തിയതാണ്‌ ഇന്ത്യാക്കാരുടെ ഒഴിപ്പിക്കൽ തടസപ്പെടാൻ കാരണം. വിമാനത്താവളത്തിന്റെ പ്രവർത്തനം പുന:രാരംഭിക്കുന്ന മുറക്ക്‌ ഒഴിപ്പിക്കൽ പൂർത്തിയാക്കുമെന്നും വിദേശകാര്യ മന്ത്രാലയ വ്യക്താവ്‌ അരിന്തം ബാഗ്‌ജി പറഞ്ഞു.

ഇരുരാജ്യങ്ങളുടെയും വികസനത്തിന്‌ ഒപ്പം നിന്ന മുഴുവൻ അഫ്‌ഗാൻകാർക്കൊപ്പമാണ്‌ ഇന്ത്യയെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. അഫ്‌ഗാനിസ്ഥാൻ താലിബാന്റെ നിയന്ത്രണത്തിലായതിന്‌ ശേഷം ആദ്യമായാണ്‌ ഇന്ത്യ ഈ വിഷയത്തിൽ ഔദ്യോഗികമായി പ്രതികരിക്കുന്നത്‌.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News