പശ്ചിമബംഗാളിൽ സർക്കാർ സംരക്ഷിത സ്മാരകങ്ങളും പാർക്കുകളും തുറക്കും

കോവിഡ് കേസുകൾ കുത്തനെ കുറയുന്ന സാഹചര്യത്തിൽ പശ്ചിമ ബംഗാളിൽ സർക്കാർ സംരക്ഷിത സ്മാരകങ്ങളും പാർക്കുകളും മ്യൂസിയങ്ങളും തുറക്കാൻ അനുവദിച്ചു. 50% ആൾക്കാർക്ക് മാത്രമാണ് പ്രവേശനം.

അതേസമയം, കോവിഡ് ബാധിതരുടെ കുടുംബങ്ങൾക്കുള്ള നഷ്ടപരിഹാരം നൽകാനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ രൂപീകരിക്കാൻ സുപ്രീംകോടതി കേന്ദ്രത്തിന് 4 ആഴ്ച കൂടി സമയം നീട്ടി നൽകി. മാർഗ്ഗനിർദേശങ്ങൾ അന്തിമമായി നടപ്പാക്കുന്നതിന് മുമ്പ് ആഴത്തിലുള്ള പരിശോധനയ്ക്കായി കൂടുതൽ സമയം ആവശ്യമാണെന്ന് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചതിന് പിന്നാലെയാണ് 4 ആഴ്ച കൂടി സമയം നീട്ടി നൽകിയത്.

രാജ്യത്ത് കഴിഞ്ഞ ദിവസം 77 ലക്ഷത്തിലധികം വാക്സിൻ ഡോസുകൾ വിതരണം ചെയ്തു. ഇതോടെ രാജ്യത്ത് വാക്‌സിൻ സ്വീകരിച്ചവരുടെ എണ്ണം 55 കോടിയിലെറേയായി. കഴിഞ്ഞദിവസം തമിഴ്നാട്ടിൽ 1851 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചപ്പോൾ 28 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. മഹാരാഷ്ട്രയിൽ 4145 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ 100 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here