പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ സുപ്രീംകോടതിയില്‍ ഇന്നും വാദം തുടരും

പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ സുപ്രീംകോടതിയില്‍ ഇന്നും വാദം തുടരും. കഴിഞ്ഞ ദിവസം കേസ് പരിഗണിക്കുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തിലും, വിദഗ്ധ സമതിയുടെ കാര്യത്തിലും സുപ്രിംകോടതി അതൃപതി രേഖപ്പെടുത്തിയിരുന്നു.

ആരോപണങ്ങള്‍ തള്ളിക്കളഞ്ഞു നല്‍കിയ സത്യവാങ്മൂലത്തില്‍ വിദഗ്ധ സമിതിയെ രൂപീകരിക്കുമെന്നും പറഞ്ഞ കേന്ദ്രം പെഗാസസ് വാങ്ങിയോ എന്ന് വ്യക്തമാക്കാന്‍ തയ്യാറായിരുന്നില്ല.

ഇക്കാര്യം ചോദ്യം ചെയ്ത കോടതി അധിക സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കഴിയുമോ എന്നും സോളിസിറ്റര്‍ ജനറലിനോട് ചോദിച്ചിരുന്നു. ഇന്ന് വാദം തുടരുമ്പോള്‍ ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ വ്യക്തത വരുത്തിയെക്കും.

പെഗാസസ് സോഫ്റ്റ്വെയര്‍ വാങ്ങിയോ എന്നതില്‍ കേന്ദ്രസര്‍ക്കാര്‍ വ്യക്തത വരുത്തി മറുപടി നല്‍കിയാല്‍ ഏറെ ചര്‍ച്ചകള്‍ക്കാകും ആ മറുപടി വഴിവെക്കുക.

ജോണ്‍ ബ്രിട്ടാസ് എംപി നല്‍കിയ ഹര്‍ജി ഉള്‍പ്പെടെ 10 ഹര്‍ജികളാണ് നിലവില്‍ കോടതിയുടെ പരിഗണനയില്‍ ഉള്ളത്. അതേ സമയം ആര്‍എസ്എസ് സൈദ്ധാന്തികന്‍ ഗോവിന്ദാചാര്യയും അന്വേഷണം അവശ്യപ്പെട്ട് വീണ്ടും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here