സ്ത്രീകളുടെ വോട്ടിലാണ് കോണ്‍ഗ്രസ്സ് തോറ്റത്; നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി

സ്ത്രീകളുടെ വോട്ടിലാണ് കോണ്‍ഗ്രസ് തോറ്റതെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തിക്കേണ്ടത് സ്ത്രീകളെ അഭിസംബോധന ചെയ്യുന്ന രാഷ്ട്രീയത്താലാണെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ഡോ. പിആര്‍ സരിന്‍.

സ്ത്രീകളെ അഭിസംബോധന ചെയ്യാന്‍ കോണ്‍ഗ്രസ് നേതൃത്വം തയാറാകണമെന്നും ഡോ. സരിന്‍ ഫേസ് ബുക്ക് പോസ്റ്റില്‍ പറഞ്ഞു. കോണ്‍ഗ്രസില്‍ നിലവിലെ ചര്‍ച്ചകള്‍ 14 ഡിസിസി പ്രസിഡന്റുമാരെ കുറിച്ച് മാത്രമാണ്. നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് സരിന്‍ നടത്തിയത്.

ചര്‍ച്ചകള്‍ 14 ജില്ലാ അദ്ധ്യക്ഷന്‍മാരുടെ മാത്രം പുറകേ പോകുമ്പോള്‍ മഹിളാ കോണ്‍ഗ്രസ്സിന് കേരളത്തില്‍ ഒരു അദ്ധ്യക്ഷയെ വെച്ച് തരേണ്ട ആള്‍ അഖിലേന്ത്യാ തലത്തില്‍ അത് ഇട്ടിട്ട് പോയി എന്നറിയണമെന്നും ഫെയ്സ്ബുക്ക് പോസ്റ്റിലുണ്ട്.

ഇന്നത്തെ പ്രിയങ്ക ചതുര്‍വേദിയുടെ ക്ഷമയേയും സമയത്തേയും പ്രകീര്‍ത്തിക്കുന്ന ട്വീറ്റിന്റെ പൊരുളന്വേഷിച്ചാല്‍, അവര്‍ കലിപ്പ് തീര്‍ത്തത് താലിബാനോടല്ല, മറിച്ച്, യുദ്ധ മുറ മറന്നു പോകുന്ന ഏതോ യോദ്ധാവിനെ ഉദ്ദേശിച്ചാന്നെന്ന് വ്യക്തമെന്നും സരിന്‍ പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel