
സംസ്ഥാനത്ത് ബെവ്‌കോ ഔട്ട്ലറ്റുകളില്‍ ഓണ്‍ലൈന്‍ ആയി മദ്യം ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യം ഇന്ന്മുതല്‍ തുടങ്ങും. ഓണ്‍ലൈന്‍ ആയി തുകയടച്ച് ബുക്ക് ചെയ്ത് മദ്യം വാങ്ങാനുള്ള സൗകര്യമാണ് ഇന്ന് ആരംഭിക്കുന്നത്.
തിരുവനന്തപുരത്തും കോഴിക്കോടുമായി രണ്ട് ഔട്ട്ലറ്റുകളില്‍ ആണ് പരീക്ഷണം. booking.kabc.co.in എന്ന ലിങ്ക് വഴി ഓണ്‍ലൈന്‍ ബുക്കിംഗ് നടത്താം. സൗകര്യം ക്രമേണ കെഎസ്ബിസിയുടെ മറ്റു ചില്ലറ വില്‍പ്പനശാലകളിലും ലഭ്യമാക്കും.
പുതിയ സംവിധാനത്തില്‍ പ്രശ്നങ്ങളുണ്ടെങ്കില്‍ പരിഹാരത്തിന് ksbchelp@gmail.com എന്ന വിലാസത്തില്‍ സന്ദേശമയക്കണം. പുതിയ ഓണ്‍ലൈന്‍ സംവിധാനം നടപ്പാക്കാന്‍ https://ksbc.co.in എന്ന വെബ്സൈറ്റും സജ്ജമാക്കിയിട്ടുണ്ട്.
ബുക്ക് ചേയ്യേണ്ടത് ഇങ്ങനെ
https:booking.ksbc.co.in എന്ന ലിങ്ക് വഴിയാണ് ബുക്ക് ചെയ്യേണ്ടത്. മൊബെൽഫോൺ നമ്പർ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യണം. ഇതിനായി വെബ്‌സൈറ്റിൽ മൊബൈൽ നമ്പർ നൽകുകയും അതിലേക്കു വരുന്ന ഒറ്റത്തവണ പാസ്‌വേർഡ് ഉപയോഗിച്ച് രജിസ്‌ട്രേഷൻ പൂർത്തീകരിക്കുകയും വേണം. തുടർന്നുള്ള കോളങ്ങളിൽ പേര്, ജനനതീയതി, ഇ-മെയിൽ ഐ.ഡി. എന്നിവ നൽകി പ്രൊഫൈൽ തയ്യാറാക്കണം.
ഷോപ്പുകളുടെ വിവരങ്ങളും മദ്യശേഖരത്തിന്റെ വിശദാംശങ്ങളുമുള്ള പേജിലേക്കു പ്രവേശിക്കാനാകും. ജില്ല, മദ്യശാല എന്നിങ്ങനെ തിരഞ്ഞെടുക്കാം. തിരഞ്ഞെടുക്കുന്ന മദ്യം കാർട്ടിലേക്കു മാറ്റി ഓർഡർ നൽകാം.
ഓൺലൈനിൽ പണമടയ്ക്കാം. റഫറൻസ് നമ്പർ, ചില്ലറ വിൽപ്പനശാലയുടെ വിവരങ്ങളും മദ്യം കൈപ്പറ്റേണ്ട സമയവും അടങ്ങിയ ഒരു എസ്.എം.എസ്. സന്ദേശം രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്കു ലഭിക്കും. ഉപഭോക്താക്കൾക്ക് എസ്.എം.എസ്. സന്ദേശത്തിലുള്ള റഫറൻസ് നമ്പർ നൽകി മദ്യം വാങ്ങാം.
രജിസ്‌ട്രേഷൻ പൂർത്തീകരിച്ചവർ വീണ്ടും മദ്യം വാങ്ങണമെങ്കിൽ ബിവറേജസ് വെബ്‌സൈറ്റിലെ ഓൺലൈൻ ബുക്കിങ് എന്ന ലിങ്കിൽ പ്രവേശിക്കണം. ആദ്യം മൊബൈൽ നമ്പർ കൊടുക്കണം.
സ്‌ക്രീനിൽ കാണുന്ന സുരക്ഷാ കോഡ് അടുത്ത കോളത്തിൽ രേഖപ്പെടുത്തണം. തുടർന്ന് പാസ്‌വേർഡ് രേഖപ്പെടുത്തി പ്രൊഫൈലിലേക്ക് കടക്കാം. പുതിയ സംവിധാനത്തിൽ പ്രശ്നങ്ങളുണ്ടെങ്കിൽ പരിഹാരത്തിന് ksbchelp@gmail.com എന്ന വിലാസത്തിൽ സന്ദേശമയക്കണം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here