സുഷ്മിത ദേവിന് പിന്നാലെ കോണ്‍ഗ്രസ് വിടാനൊരുങ്ങി കൂടുതല്‍ നേതാക്കള്‍

സുഷ്മിത ദേവിന് പിന്നാലെ കോണ്‍ഗ്രസ് വിടാന്‍ ഒരുങ്ങി കൂടുതല്‍ നേതാക്കള്‍.കോണ്‍ഗ്രസിലെ ആഭ്യന്തര പ്രശ്‌നങ്ങളാണ് യുവാക്കളായ കൂടുതല്‍ നേതാക്കള്‍ പാര്‍ട്ടി വിടാന്‍ കാരണം ആകുന്നത്. അതേസമയം കോണ്‍ഗ്രസിന് ഉള്ളിലെ കപില്‍ സിബല്‍ ഉള്‍പ്പടെയുള്ള മുതിര്‍ന്ന നേതാക്കള്‍ നേതൃത്വത്തെ വിമര്‍ശിച്ച് രംഗത്ത് എത്തിയിട്ടുണ്ട്.

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന് ഉള്ളില്‍ ആഭ്യന്തര കലഹം രൂക്ഷമാകുകയാണ്. സുഷ്മിത ദേവിന് പിന്നാലെ ആസാം കോണ്‍ഗ്രസില്‍ കൂടുതല്‍ കൊഴിഞ്ഞ് പോക്കുകള്‍ വരും ദിവസങ്ങളില്‍ ഉണ്ടായേക്കും. നിയമസഭാ തെരഞ്ഞെടുപ്പില്‍ നടത്തിയ സീറ്റ് വിഭജനം മുതല്‍ പാര്‍ട്ടിക്കുള്ളില്‍ അസ്വാരസ്യങ്ങള്‍ ഉയരുന്നുണ്ട്.

മതിയായ കൂടിയാലോചനകള്‍ കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വം നടത്തുന്നില്ല എന്നത് തന്നെയാണ് വലിയൊരു വിഭാഗം നേതാക്കളുടെയും പ്രവര്‍ത്തകരുടെയും ആക്ഷേപം. കോണ്‍ഗ്രസിന് ഉള്ളില്‍ തന്നെയുള്ള മുതിര്‍ന്ന നേതാക്കളുടെ വിമത ചേരിയും സമാന ആരോപണം ഉന്നയിക്കുന്നുണ്ട്.

സുഷ്മിത ദേവ് പാര്‍ട്ടി വിട്ടതിനു പിന്നാലെ ആദ്യ പ്രതികരണവുമായി രംഗത്ത് എത്തിയത് കോണ്‍ഗ്രസ് നേതാവായ കപില്‍ സിബല്‍ ആയിരുന്നു. കേന്ദ്ര നേതൃത്വം നേതാക്കളുമായി ചര്‍ച്ച നടത്തുന്നില്ല എന്ന ആരോപണം ആദ്യം മുതല്‍ ഉന്നയിക്കുന്ന ഇവര്‍, സുഷ്മിത ദേവ് പാര്‍ട്ടി വിട്ടതിനു കാരണം കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വം തന്നെ ആണെന്നും ആരോപിച്ചു. കടുത്ത പ്രതിസന്ധിയിലൂടെ പാര്‍ട്ടി കടന്നു പോകുമ്പോഴും പ്രശ്‌നങ്ങള്‍ക്ക് നേരെ മുഖം തിരിക്കുകയാണ് കേന്ദ്ര നേതൃത്വം ചെയ്യുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News