വീണ്ടും വെട്ടിലായി ബിജെപി; പട്ടാള യൂണിഫോമില്‍ ബി.ജെ.പി കൗണ്‍സിലര്‍,വിവാദം ആളിക്കത്തുന്നു

കേന്ദ്ര സഹമന്ത്രിയും ബിജെപി നേതാവുമായ വി മുരളീധരൻ മൊബൈലിൽ നോക്കി ദേശീയഗാനം ആലപിച്ചും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ദേശീയ പതാക തലതിരിച്ച് ഉയർത്തി വിവാദത്തിലായതിനും തൊട്ടു പിന്നാലെ ഇന്ത്യൻ ആർമിയുടെ യൂണിഫോമിൽ ഫോട്ടോഷൂട്ട് നടത്തി ആ ചിത്രങ്ങൾ പങ്കുവെച്ച് പ്രതിരോധത്തിലായിരിക്കുകയാണ് ബിജെപി കൗൺസിലർ.

തിരുവനന്തപുരം കോർപ്പറേഷൻ പാപ്പനംകോട് ഡിവിഷൻ കൗൺസിലറും, യുവമോർച്ചാ ജില്ലാ സെക്രട്ടറിയുമായ ആശാ നാഥാണ് ചിത്രങ്ങൾ പങ്കുവെച്ച് വെട്ടിലായത്. സ്വാതന്ത്ര്യദിനത്തിലാണ് ആശാ നാഥ് ഫെയ്സ്ബുക്കിൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എൻഡിഎയുടെ ചിയറിൻകീഴ് സ്ഥാനാർത്ഥി കൂടിയായിരുന്നു ആശാ നാഥ്.ഇത്തരത്തിൽ സൈനികരുടെ യൂണിഫോം മറ്റുള്ളവർ ധരിക്കുന്നത് പ്രോട്ടോക്കോൾ ലംഘനവും, നിയമവിരുദ്ധവുമാണെന്നാണ് ചട്ടം. ആശയുടെ സഹോദരനായ സൈനികന്റേതെന്ന് വ്യക്തതയോടെയാണ് പോസ്റ്റ് ചിത്രങ്ങൾ ചെയ്തിരിക്കുന്നത്. 2016ലും 2020ലും സൈനികരല്ലാത്തവർ സൈനിക യൂണിഫോം ധരിക്കുന്നതിനെ വിലക്കി കൊണ്ട് കരസേന ഉത്തരവിറക്കിയിരുന്നു.

സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് നടത്തിയ ഫോട്ടോഷൂട്ടിലാണ് തിരുവനന്തപുരം കോർപറേഷനിലെ ബിജെപി കൗൺസിലർ ആശാ നാഥ് സൈന്യത്തിന്റെ യൂണിഫോം ധരിച്ചത്. ഇക്കാര്യം സംബന്ധിച്ച് വിവരങ്ങൾ വ്യക്തമാക്കി 2020ൽ കരസേന വാർത്താക്കുറിപ്പും പുറത്തുവിട്ടിട്ടുണ്ട്.

സൈന്യത്തിന്റെ യൂണിഫോം മറ്റുള്ളവർ ധരിക്കുന്നത് നിയമവിരുദ്ധമാണ്. ആശ ധരിച്ചിരിക്കുന്നത് സൈന്യത്തിൽ തൊഴിലെടുക്കുന്ന സഹോദരന്റെ യൂണിഫോമാണെന്നാണ് വിവരം. അതേസമയം സംഭവം വാർത്തയായതിന് പിന്നാലെ ചിത്രങ്ങൾ ഫെയ്സ്ബുക്കിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News