ഗർഭിണികൾക്ക് ലൈംഗിക ബന്ധത്തോട് വ്യത്യസ്ത വികാരങ്ങൾ; ഗർഭകാല വിശേഷങ്ങളുമായി കരീന കപൂർ

ലൈംഗികതയെക്കുറിച്ച് സംസാരിക്കാൻ പ്രത്യേകിച്ച് ധൈര്യമൊന്നും വേണ്ട. ഇതും ഒരു ദൈനം ദിന കാര്യമാണ്. ദാമ്പത്യ ജീവിതത്തിൽ ലൈംഗികബന്ധത്തിന് വലിയ പ്രാധാന്യമുണ്ടെന്നും അതൊഴിവാക്കി സംസാരിക്കാനാവില്ലെന്നും കരീന കപൂർ പറയുന്നു. ലൈംഗികതയെപ്പറ്റി ജനങ്ങൾക്കിടയിൽ നിലനിൽക്കുന്നത് വികലമായ ധാരണകളാണെന്നും ബോളിവുഡ് താരം കരീന കപൂർ അഭിപ്രായപ്പെടുന്നു.

‘കരീന കപൂർ ഖാൻസ് പ്രെഗ്നൻസി ബൈബിൾ’ എന്ന തന്റെ പുതിയ പുസ്തകത്തെ കുറിച്ച് ഒരു പ്രമുഖ മാധ്യമത്തോട് സംസാരിക്കവെയാണ് നടി ഇക്കാര്യം പറഞ്ഞത്. ഗർഭിണിയായിരിക്കുന്ന സമയത്ത് ലൈംഗികബന്ധത്തോട് സ്ത്രീകൾക്ക് തോന്നുന്ന വ്യത്യസ്ത വികാരങ്ങളെക്കുറിച്ച് കരീന പുസ്തകത്തിൽ വിവരിക്കുന്നുണ്ട്.

ഗർഭിണികൾക്ക് ഒരുപക്ഷേ, ലൈംഗികബന്ധത്തോട് വിരക്തി തോന്നിയേക്കാം. അവർക്ക് സ്വന്തം ശരീരത്തോട് പോലും മടുപ്പ് തോന്നുന്ന സമയമായിരിക്കാം . ഒരു കുഞ്ഞിന് ജന്മം കൊടുക്കുന്നതിന് മുൻപ് സ്ത്രീ കടന്നുപോകുന്ന ഘട്ടങ്ങളാണിത്. പ്രശസ്തരായ അഭിനേതാക്കൾ ഇതേക്കുറിച്ച് സംസാരിക്കുന്നതൊന്നും ജനങ്ങൾക്ക് ശീലമില്ല. പിന്നെ, മുഖ്യധാരയിലെ നടിമാരെ ഗർഭിണികളായി മുൻപൊന്നും ജനങ്ങൾ കണ്ടിട്ടില്ലെന്നും കരീന പറയുന്നു.

കരീനയുടെ പുസ്തകത്തിൽ ഗർഭിണികളായ സ്ത്രീകൾ കടന്നുപോകുന്ന വിവിധ ശാരീരിക-മാനസിക പ്രശ്നങ്ങളെക്കുറിച്ച് വിവരിക്കുന്നുണ്ട്. ഈ പുസ്തകം ആത്മകഥയല്ലെന്നും രണ്ടുതവണ ഗർഭിണിയായപ്പോൾ അനുഭവിച്ച വിവിധ കാര്യങ്ങളെക്കുറിച്ചുള്ള വിശദമായ വിവരണമാണെന്നുമാണ് കരീന പറയുന്നത്.

തൈമൂറിനെ ഗർഭിണിയായിരുന്നപ്പോൾ, ചെറുപ്പവും കൂടുതൽ ഊർജ്ജസ്വലവുമായിരുന്നുവെന്ന് കരീന എഴുതുന്നു. എന്നാൽ നാൽപ്പതാം വയസ്സിൽ ജഹാംഗീറിനെ ഗർഭം ധരിച്ചപ്പോൾ തനിക്ക് പ്രത്യേകിച്ച് സെക്സിയായി തോന്നിയില്ലായെന്നും കരീന പുസ്തകത്തിൽ കുറിച്ചു.

തന്റെ പുസ്തകം ഒരു ആത്മകഥയല്ലെന്ന് കരീന മുന്നറിയിപ്പ് നൽകുന്നു. ഗർഭകാലത്ത് അനുഭവിച്ച എല്ലാ കാര്യങ്ങളും ഡോക്ടർമാരിൽ നിന്നുള്ള വിവരങ്ങളും ക്രോഡീകരിച്ച് എഴുതിയ വിവരണമാണിത്. ഫെഡറേഷൻ ഓഫ് ഒബ്സ്റ്റട്രിക് ആൻഡ് ഗൈനക്കോളജിക്കൽ സൊസൈറ്റീസ് ഓഫ് ഇന്ത്യ (FOGSI) അംഗീകാരം നേടിയ പുസ്തകം മറ്റ് അമ്മമാരെ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് കരീന കപൂർ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News