സോളാര്‍ പീഡന കേസില്‍ എഫ്.ഐ.ആര്‍ സമര്‍പ്പിച്ച് സി.ബി.ഐ

സോളാര്‍ പീഡന കേസില്‍ എഫ്.ഐ.ആര്‍ സമര്‍പ്പിച്ച് സി.ബി.ഐ. തിരുവനന്തപുരം, കൊച്ചി സി.ജെ.എം കോടതികളിലാണ് എഫ്.ഐ.ആര്‍ സമര്‍പ്പിച്ചത്. സ്ത്രീപീഡനം, സാമ്പത്തിക തട്ടിപ്പ് എന്നീ വകുപ്പുകള്‍ ചുമത്തിയാണ് എഫ്.ഐ.ആര്‍ സമര്‍പ്പിച്ചിരിക്കുന്നത്.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, സംഘടനാ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി കെ.സി വേണുഗോപാല്‍, അടൂര്‍ പ്രകാശ്, ഹൈബി ഈഡന്‍, ഇപ്പോള്‍ ബി.ജെ.പി നേതാവായ എ.പി അബ്ദുള്ള കുട്ടി, എ.പി അനില്‍കുമാര്‍ തുടങ്ങിയവര്‍ക്കെതിരെയാണ് എഫ്.ഐ.ആര്‍.

പ്രാഥമിക പരിശോധന നടത്തിയ ശേഷമാണ് സി.ബി.ഐ എഫ്.ഐ.ആര്‍ സമര്‍പ്പിച്ചിരിക്കുന്നത്. പരാതിക്കാരിയുടെ ആവശ്യപ്രകാരം ക്രൈം ബ്രാഞ്ച് അന്വേഷിച്ചിരുന്ന കേസുകള്‍ സര്‍ക്കാര്‍ സി.ബി.ഐക്ക് കൈമാറിയിരുന്നു.

നീണ്ട 8 മാസത്തെ കാല താമസത്തിന് ശേഷമാണ് സിബിഐ സോളാര്‍ പീഡന പരാതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഉമ്മന്‍ ചാണ്ടി , അബ്ദുള്ള കുട്ടി ,കെ സി വേണുഗോപാല്‍ എന്നീവര്‍ക്ക് എതിരെ തിരുവനന്തപുരം കോടതിയിലും , അടൂര്‍ പ്രകാശ് , ഹൈബി ഈഡന്‍ , എ.പി അനില്‍കുമാര്‍ എന്നിവര്‍ക്ക് എതിരെ എറണാകുളം കോടതിയിലുമാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

പ്രതികള്‍ പല ഘട്ടങ്ങളിലായി സോളാര്‍ കേസിലെ ഇരയെ ലൈംഗികമായും , സാമ്പത്തികമായും ചൂഷണം ചെയ്തു എന്നാണ് എഫ്‌ഐആര്‍ പറയുന്നത്. പരാതിക്കാരിയുടെ ആവശ്യപ്രകാരം ക്രൈം ബ്രാഞ്ച് അന്വേഷിച്ചിരുന്ന കേസുകള്‍ സര്‍ക്കാര്‍ സിബിഐ ക്ക് കൈമാറിയിരുന്നു ,
സിബിഐ തിരുവനന്തപുരം യൂണിറ്റാണ് സോളാര്‍ കേസ് അന്വേഷി്ക്കുന്നത്.

പ്രതികള്‍ക്ക് എതിരെ ചില നിര്‍ണ്ണായക തെളിവുകള്‍ ക്രൈംബ്രാഞ്ച് സംഘം ശേഖരിച്ചിരുന്നു. ഇത് കേസില്‍ നിര്‍ണ്ണായകമാകും. സിബിഐ കേസ് എടുത്തതോടെ കേസിലെ അന്വേഷണം ആദ്യം മുതല്‍ ആരംഭിക്കേണ്ടതായി വരും. പ്രതികള്‍ക്ക് എതിരെ ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിക്കുന്നതിനാവും സിബിഐമുന്‍തൂക്കം നല്‍കുക.

എന്നാല്‍ ബിജെപി യുടെ ദേശീയ ഉപാദ്ധ്യക്ഷന്‍ അടക്കം പ്രതിയായ ഈ കേസില്‍ സിബിഐ ക്ക് രാഷ്ട്രീയ സമ്മര്‍ദ്ദങ്ങളെ അതിജീവിച്ച് കേസന്വേഷണം എത്രമാത്രം നിഷ്പക്ഷമായി മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയും എന്നത് കാത്തിരുന്ന് കാണേണ കാര്യമാണ്

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here