ആശങ്കയ്ക്ക് നേരിയ അയവ്; രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകൾ കുറയുന്നു

ആശ്വാസമായി രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകൾ കുത്തനെ കുറയുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം രാജ്യത്ത് കഴിഞ്ഞ ദിവസം 24,166 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.154 ദിവസത്തിനിടെ ഏറ്റവും കുറവ് കേസുകളാണ് ഇന്ന് റിപ്പോർട്ട്‌ ചെയ്തത്.

437 പേർക്ക് കൂടി ജീവൻ നഷ്ടപ്പെട്ടു.കഴിഞ്ഞ ദിവസം 36,830 പേർ രോഗമുക്തി നേടിയതോടെ രാജ്യത്തെ രോഗമുക്തി നിരക്ക് 97.51 ശതമാനമായി. 146 ദിവസത്തിനിടെ ഏറ്റവും കുറവ് ആക്റ്റീവ് കേസുകളാണ് നിലവിലുള്ളത്.

3,69,869 പേർ നിലവിൽ ചികിത്സയിൽ തുടരുന്നു. തുടർച്ചയായ 22-ാം ദിവസവും രാജ്യത്തെ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 3 ശതമാനത്തിൽ താഴെയാണ്. നിലവിൽ പ്രതിദിന കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 1.69 ശതമാനമാണ്.അതേസമയം കഴിഞ്ഞ ദിവസം 88.13 ലക്ഷം ഡോസ് കൊവിഡ് വാക്‌സിൻ ആണ് വിതരണം ചെയ്തത്.

രാജ്യത്ത് ഒരു ദിവസം വിതരണം ചെയ്യുന്ന ഏറ്റവും ഉയർന്ന കണക്കാണിത് . ഇതോടെ വാക്സിന്‍ സ്വീകരിച്ചവരുടെ എണ്ണം 55 കോടി കവിഞ്ഞു. ഇത് വരെ 55 കോടി 47 ലക്ഷം വാക്‌സിൻ വിതരണം ചെയ്തുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel