കറുത്ത ഉടുപ്പിട്ട്, ഓണപ്പാട്ടിന് ചുവടുവച്ച് ബോചെ; സോഷ്യൽ മീഡിയയിൽ വൈറലായി വീഡിയോ

ഇന്ന് സോഷ്യൽ മീഡിയയുടെയും ട്രോളന്മാരുടെയും പ്രിയപ്പെട്ട താരമാണ് വ്യവസായിയായ ബോബി ചെമ്മണൂർ. ട്രോളുകളെ അതിന്റെ സ്പിരിറ്റിലെടുക്കുന്ന ബോബി പലപ്പോഴും അഭിമുഖങ്ങളിൽ ട്രോളന്മാർക്ക് നന്ദി പറയാറുമുണ്ട്.

ബോ ചെ എന്ന് ആരാധകർ സ്നേഹത്തോടെ വിളിക്കുന്ന ബോബി ചെമ്മണ്ണൂർ. ഇപ്പോഴിതാ, പതിവിൽ നിന്നും വിപരീതമായി കറുത്ത വസ്ത്രങ്ങൾ അണിഞ്ഞ് ഓണപ്പാട്ടിന് ചുവടുമായിട്ടെത്തുകയാണ് ബോചെ.

ബോബി ചെമ്മണ്ണൂർ അഭിനയിച്ചിരിക്കുന്ന ഈ ഓണഗാനം ഗുഡ്‌വില്‍ എന്റർടൈൻമെന്റ്സിന്റെ ബാനറില്‍ ജോബി ജോർജ് ആണ് നിർമ്മിച്ചിരിക്കുന്നത്. പ്രമോദ് പപ്പന്‍ ടീമാണ് ഈ ഓണപ്പാട്ടിനു പിറകിൽ.

ജനാർദ്ദനൻ പുതുശ്ശേരിയാണ് ഈ ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത്. ആയോധനമുറകളിലും ഡാൻസിലുമൊക്കെ തനിക്കുള്ള അഭിരുചി ഓണപ്പാട്ടിലും ബോചെ പ്രകടിപ്പിക്കുന്നുണ്ട്. ഇന്ന് റിലീസിനെത്തിയ ഈ ഗാനം ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News