ഇന്ത്യക്ക് വേണ്ടി കളിക്കുന്ന ആദ്യ ‘വെളുത്ത വര്‍ഗക്കാരന്‍’ താനാണെന്നതില്‍ അഭിമാനിക്കുന്നു; ജാര്‍വോ

ലോർഡ്‌സ് ക്രിക്കറ്റ് ടെസ്റ്റിനിടെ കാണികൾക്കിടയിൽ നിന്ന് ഒരാൾ ഗ്രൗണ്ടിലേക്ക് ഇറങ്ങിവന്നതും താൻ ഇന്ത്യയുടെ കളിക്കാരനാണെന്ന് പറഞ്ഞതും ഓർമയില്ലേ? ഡാനിയല്‍ ജാർവിസ് എന്ന ഇംഗ്ലണ്ടുകാരൻ ആയിരുന്നു അത്.

പ്രാങ്ക് വീഡിയോകളിലൂടെ ശ്രദ്ധേയനായ താരമാണ് ജാർവിസ്. ജാർവോ എന്ന വിളിപ്പേരുള്ള ജാർവിസ് ഇപ്പോൾ അവകാശപ്പെടുന്നത് താൻ ഇന്ത്യയ്ക്ക് വേണ്ടി കളിച്ച ആദ്യ വെള്ളക്കാരൻ ആണെന്നാണ്. ഇന്ത്യക്ക് വേണ്ടി കളിക്കുന്ന ആദ്യ ‘വെളുത്ത വർഗക്കാരൻ’ താനാണെന്നതിൽ അഭിമാനിക്കുന്നുവെന്നാണ് ഇന്ത്യൻ ജഴ്സി അണിഞ്ഞുകൊണ്ട് ഗ്രൗണ്ടിൽ ഓടിയെത്തിയ ഇംഗ്ലീഷുകാരൻ ജാർവോ പ്രതികരിച്ചത്. ട്വിറ്റർ വഴിയാണ് ജാർവോയുടെ പ്രതികരണം.

ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിനമായിരുന്നു ഇന്ത്യൻ ജഴ്സി അണിഞ്ഞ ജാർവോ ഗ്രൗണ്ടിൽ എത്തിയത്. സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണ് വെട്ടിച്ച് ഇന്ത്യൻ താരങ്ങളുടെ കൂടെ ഇദ്ദേഹം ഗ്രൗണ്ടിലിറങ്ങുകയായിരുന്നു.
പിടിച്ച് മാറ്റാൻ ശ്രമിച്ച സെക്യൂരിറ്റിയോട് താൻ ഇന്ത്യൻ ടീം അംഗമാണെന്ന തരത്തിൽ ജഴ്‌സിയിലെ ലോഗോ തൊട്ട് കാണിച്ചത് കളിക്കാർക്കിടയിലും കാണികൾക്കിടയിലും ചിരിപടർത്തിയിരുന്നു.എന്നാൽ ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടതോടെ ഉടൻ സുരക്ഷാ ഉദ്യോഗസ്ഥരെത്തി ഇയാളെ പുറത്തേക്ക് കൊണ്ടുപോയിരുന്നു.

കളിക്കളത്തിലുള്ള ഇന്ത്യൻ താരങ്ങൾക്ക് ഇതുകണ്ട് ചിരിയടക്കാൻ സാധിച്ചില്ല. വീഡിയോ നിമിഷനേരം കൊണ്ട് വൈറലായി.ഡാനിയൽ ജാർവിസ് എന്ന പ്രൊഫഷണൽ ഹാസ്യ താരമാണ് ഇദ്ദേഹം.

ഇന്ത്യയുടെ ജേഴ്‌സിയുമായി നിൽക്കുന്ന ചിത്രങ്ങളും ഇയാൾ പങ്കുവച്ചിട്ടുണ്ട്. ബിസിസിഐ ജാർവോയ്ക്ക് പെൻഷൻ കൊടുക്കേണ്ടി വരുമോ എന്നാണ് ആരാധകർ ഈ ട്വീറ്റ് കണ്ട ശേഷം തമാശയായി പ്രതികരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here