കാബൂളിലെ ഇന്ത്യന്‍ എംബസി അടച്ചു; 120 ഉദ്യോഗസ്ഥരുമായി വ്യോമസേനയുടെ പ്രത്യേക വിമാനം ഇന്ത്യയിലേക്ക് തിരിച്ചു

കാബൂളിലെ ഇന്ത്യന്‍ എംബസിയിലെ 120 ഉദ്യോഗസ്ഥരുമായി വ്യോമസേനയുടെ പ്രത്യേക വിമാനം കാബൂളില്‍ നിന്ന് ഇന്ത്യയിലേക്ക് തിരിച്ചു. ശേഷിക്കുന്ന ഇന്ത്യക്കാരെയും ഇന്ന് തന്നെ നാട്ടിലെത്തിക്കുമെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍.

ഇന്ത്യന്‍ എംബസിയിലെ ഒഴിപ്പിക്കല്‍ പ്രക്രിയ പൂര്‍ത്തിയായതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കാബൂളിലെ ഇന്ത്യന്‍ എംബസി അടച്ചു. ഇന്നലെ എയര്‍ ഇന്ത്യ വിമാനം കാബൂളിലേക്ക് പോയെങ്കിലും അഫ്ഗാന്‍ വ്യോമാതിര്‍ത്തി അടച്ചതിനാല്‍ ശ്രമം ഉപേക്ഷിക്കുകയായിരുന്നു.

കാബൂള്‍ വിമാനത്താവളത്തിലേക്കും പുറത്തേക്കുമുള്ള സാധാരണ സര്‍വീസുകള്‍ റദ്ദാക്കിയതിനാല്‍ പ്രത്യേക വ്യോമസേനാ വിമാനങ്ങളിലായിരിക്കും ശേഷിക്കുന്ന ഉദ്യോഗസ്ഥര്‍ അടക്കമുള്ളവരെ കൊണ്ടുവരുന്നത്.

രണ്ട് ദിവസത്തിനുള്ളിൽ തിരിച്ചെത്താനാഗ്രഹമുള്ള എല്ലാ ഇന്ത്യക്കാരെയും നാട്ടിലെത്തിക്കും. ഇതുമായി ബന്ധപ്പെട്ട് വിദേശകാര്യ മന്ത്രാലയം ഇന്നലെ യോഗം ചേർന്നിരുന്നു. അടിയന്തര സാഹചര്യമുണ്ടായാല്‍ കാബൂളിലേക്ക് അയക്കുന്നതിന് ഇനിയും വ്യോമസേന വിമാനങ്ങള്‍ സജ്ജമാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News