തിരുവനന്തപുരത്ത് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി തൂങ്ങിമരിച്ച നിലയില്‍

ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി തൂങ്ങിമരിച്ച നിലയില്‍. ഇന്നു രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. തിരുവനന്തപുരം പൊഴിയൂര്‍ ചൂരക്കൊടി സ്വദേശി ഷാജിയാണ് രാവിലെ തൂങ്ങിമരിച്ചത്.

ഏപ്രില്‍ 15നാണ് മദ്യപിക്കാനായി പണം നല്‍കാത്തതിനെത്തുടര്‍ന്ന് തര്‍ക്കമുണ്ടാവുകയും പിന്നാലെ ഭാര്യയെ ഷാജി വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു.

ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ഷാജിക്ക് കഴിഞ്ഞയാഴ്ച ജാമ്യം ലഭിച്ചിരുന്നു. പൊഴിയൂര്‍ പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിക്കുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News