‘ഹരിത’ നേതാവിന്‍റെ പിതാവ്​ മുസ്​ളീം ലീഗ്​ ഭാരവാഹിത്വം രാജിവെച്ചു

എം.എസ്​.എഫ്​ ‘ഹരിത’ നേതാവ്​ ആഷിഖ ഖാനത്തി​ൻറെ പിതാവ്​ മുസ്​ളിം ലീഗ്​ ഭാരവാഹിത്വം രാജിവെച്ചു. പിതാവ്​ ബഷീർ കലമ്പനാണ്​ ലീഗ്​ എടയൂർ പഞ്ചായത്ത്​ സെക്രട്ടറി സ്ഥാനം രാജിവെച്ചത്​.

ഈ കൊടി പിടിച്ചാണ്​ വളർന്നത്​. ഇന്നും ഈ കൊടി പിടിച്ചാണ്​ നടക്കുന്നത്​. പക്ഷേ, സ്വന്തം മക്കളുടെ മാനത്തിന്​ വില പറയുന്നവരെപ്പോലും താങ്ങുന്ന ​ഒരു നേതൃത്വത്തിന്​ കീഴിൽ ഇനിയും കൊടിപിടിക്കാൻ ലജ്ജയുണ്ട്​. അതുകൊണ്ട്​ പലതും പരസ്യമായി പറയാൻ നിർബന്ധിതനാണ്​. അതിനാൽ സ്ഥാനം രാജിവെക്കുന്നെന്ന്​​ ബഷീർ കലമ്പൻ പറഞ്ഞു.

മലപ്പുറം ജില്ലയിലെ ഹരിത നേതാവും തളിപറമ്പ് സർ സയിദ് കോളജിലെ എം.എസ്.എഫ് യൂണിറ്റ് വൈസ് പ്രസിഡൻറുമായ ആഷിഖ ഖാനം എം.എസ്​.എഫ്​ മലപ്പുറം ജില്ല പ്രസിഡൻറ് കബീർ മുതുപറമ്പ്​ തന്നെ വ്യക്തിപരമായി അധിക്ഷേപിച്ചെന്ന് ആരോപിച്ച്​ കഴിഞ്ഞ ദിവസം ​ഫേസ്​ബുക്ക്​ പോസ്​റ്റിട്ടിരുന്നു.

ആഷിഖ ഖാനത്തെ എം.എസ്.എഫ് ജില്ല പ്രസിഡൻറ് കബീർ മുതുപറമ്പ് അധിക്ഷേപിക്കുന്ന തരത്തിലുള്ള ശബ്ദ രേഖ പുറത്തായിരുന്നു. രാത്രി ഒമ്പതരക്ക് ശേഷവും ഹരിത അംഗങ്ങൾ തനിക്ക് വാട്സ് ആപ്പിൽ സന്ദേശങ്ങൾ അയക്കുന്നുണ്ടെന്നും ഇവർ അടക്കവും ഒതുക്കവുമുള്ളവരാകണമെന്നും ശബ്ദ രേഖയിൽ പറയുന്നു.

എം.എസ്.എഫ് ജില്ലാ സമിതി യോഗത്തിൽ ജില്ല പ്രസിഡൻറ് സംസാരിക്കുന്ന ശബ്ദരേഖയാണ് പുറത്തായത്. ഇതിനെതിരെയാണ് ഹരിത അംഗം രംഗത്ത് എത്തിയത്.

നേരത്തെ സംസ്ഥാന പ്രസിഡൻറ് പി.കെ. നവാസ്, മലപ്പുറം ജില്ല ജനറൽ സെക്രട്ടറി വി.എ. വഹാബ് എന്നിവർ ഹരിത അംഗങ്ങളെ അധിക്ഷേപിച്ചതിന് ശബ്ദ രേഖകൾ ഉൾപ്പെടെ വനിത കമീഷന് പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെ തിങ്കളാഴ്ച പാണക്കാട് കുടപ്പനക്കൽ തറവാട്ടിൽവെച്ച് നടന്ന കൂടിക്കാഴ്ചയില്‍ പരാതി പിൻവലിക്കാൻ ഹരിത സംസ്ഥാന പ്രസിഡൻറ് മുഫീദ തെസ്നിക്കും ജനറൽ സെക്രട്ടറി നജ്മ തബ്ഷീറക്കും പി.കെ. കുഞ്ഞാലിക്കുട്ടി അന്ത്യശാസനം നൽകിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News